സി എന്‍ എ
കൊച്ചി:
മലയാള സിനിമയ്ക്ക് ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച ബാബു നജീബ് കൂട്ടുകെട്ട് നിര്‍മ്മാതാക്കളില്‍ ഒരാളായ നജീബ് ദുബായില്‍ അന്തരിച്ചു.
'മലപ്പുറം ഹാജി മഹാനായ ജോജി', 'സുന്ദരി നീയും സുന്ദരന്‍ ഞാനും', 'പടനായകന്', 'മേലെവാര്യത്തെ മാലാഖ കുട്ടികള്‍' തുടങ്ങിയ സിനിമകള്‍ നിര്‍മ്മിക്കുകയും 'അരയന്നങ്ങളുടെ വീട്', 'വജ്രം' എന്നീ സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായിരുന്ന നജീബ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദുബായില്‍ ആയിരുന്നു. വ്യവസായ പ്രമുഖനും ട്രേഡ് യൂണിയന് നേതാവുമായിരുന്ന പരേതനായ വി എച്ച് എം റഫീഖിന്റെ സഹോദരനാണ് നജീബ്.
ഭാര്യ- ഷാനി നജീബ്. മക്കള്‍- നേഹ, നടാഷ.