അജയ് തുണ്ടത്തില്‍-
തിരു:
സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സുരേഷ് തിരുവല്ല സംവിധാനം ചെയ്ത 'നാളേയ്ക്കായി' എന്ന സിനിമയുടെ ഓഡിയോ പ്രകാശനം ചെയ്തു.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍, ഓഡിയോ സീഡിയുടെ പ്രകാശനം, കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. സി.ആര്. പ്രസാദ് നിര്‍വ്വഹിച്ചു. മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ മഹേഷ് ഗുപ്തന് സീഡി ഏറ്റുവാങ്ങി.
മനോരമ മ്യൂസിക്കാണ് സീഡി പുറത്തിറക്കുന്നത്. സംവിധായകന് സുരേഷ് തിരുവല്ല സ്വാഗതം ആശംസിച്ച ചടങ്ങില്‍, നിര്‍മ്മാതാവ് ആഷാഡം ഷാഹുല്‍, ഗാനരചയിതാവും കേരള സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് സര്‍വ്വീസസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ബി.എസ്. ജയദാസ്, സംഗീതസംവിധായകന് രാജീവ് ശിവ, ഗായിക സരിതാ രാജീവ് തുടങ്ങിയവര്‍ വേദിയലങ്കരിച്ചു.
കലാ-സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരോടൊപ്പം ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവരും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രോഗ്രാം ആങ്കര്‍ ചെയ്തത് രോഹിണിയും നന്ദി പ്രകാശിപ്പിച്ചത് അജയ്തുണ്ടത്തിലുമായിരുന്നു.
ദിനനാഥന് എന്ന അവിവാഹിതനായ നാല്പതുകാരന് ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ഒരു റോഡ് ആക്സിഡന്റിലൂടെ തികച്ചും ആകസ്മികമായി കടന്നുവരുന്ന റോസ്ലിന് എന്ന അധ്യാപികയുടെയും വൈകാരികബന്ധങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ദിനനാഥനെ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുമ്പോള്‍ റോസ്ലിനെ പുതുമുഖമായ ബെന്നജോണും ലോറന്‍സ് ഡിക്കോസ്റ്റയെ സജീവ് വ്യാസയും അവതരിപ്പിക്കുന്നു.
ബാനര്‍, നിര്‍മ്മാണം- സൂരജ് ശ്രുതി സിനിമാസ്, സംവിധാനം- സുരേഷ് തിരുവല്ല, എക്സി. പ്രൊഡ്യൂസര്‍- ആഷാഡം ഷാഹുല്‍, വിനോദ് അനക്കാപ്പാറ, കഥ, തിരക്കഥ, സംഭാഷണം- വി.കെ. അജിതന് കുമാര്‍, ഛായാഗ്രഹണം- പുഷ്പന് ദിവാകരന്, എഡിറ്റിംഗ്-
കെ. ശ്രീനിവാസ്, പ്രൊ: കണ്ട്രോളര്- ചന്ദ്രദാസ്, പ്രൊ. എക്സി. സുനില്‍ പനച്ചമൂട്, ഗാനരചന- ജയദാസ്, സംഗീതം, പശ്ചാത്തല സംഗീതം- രാജീവ് ശിവ, ആലാപനം- സരിത രാജീവ്, കല- രാധാകൃഷ്ണന്, വസ്ത്രാലങ്കാരം- സൂര്യ ശ്രീകുമാര്‍, ചമയം- അനില്‍ നേമം, ചീഫ് അസ്സോ : ഡയറക്ടര്‍- കിരണ്‍ റാഫേല്‍, സഹസംവിധാനം- ഹാരിസ്, അരുണ്‍, സ്റ്റില്‍സ്- ഷാലു പേയാട്, യൂണിറ്റ്- ചിത്രാഞ്ജലി, ഡിസൈന്‍സ്- മീഡിയാസെവന്, പിആര്‍ഓ- അജയ് തുണ്ടത്തില്‍.
മധുപാല്‍, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പന്‍ മത്തായി, ഷിബുലബാന്‍, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുല്‍, ആര്.ജെ. സുമേഷ്, എ.കെ. വേണുഗോപാല്‍, കണ്ണന്, അനന്തു, നന്ദന നന്ദഗോപാല്‍, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല, സരിതാ രാജീവ്, ആശാനായര്‍, ആമി, സീമാബാലകൃഷ്ണന്‍, ശിവലക്ഷ്മി എന്നിവരഭിനയിക്കുന്നു.