സി എന്‍ എ-
കൊച്ചി:
ടൊവിനോ, അന്ന ബെന്‍, ഷറഫുദ്ദീന് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നാരദന്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു. നടി അന്ന ബെന്‍ ആദ്യ ക്ലാപ്പ് അടിച്ചു. സന്തോഷ് ടി കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് 'നാരദന്' നിര്‍മ്മിക്കുന്നത്.
'മായാനദി'ക്കും 'വൈറസി'നും ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ആഷിഖ് അബു ചിത്രമാണിത്. ഉണ്ണി. ആര് തിരക്കഥ എഴുതുന്നു. 'കുമ്പളങ്ങി നൈറ്റ്സ്', 'ഹെലന്', 'കപ്പേള' എന്നീ സിനിമകള്‍ക്ക് ശേഷം അന്ന ബെന്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നാരദനുണ്ട്.
ജാഫര്‍ സാദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സൈജു ശ്രീധരന് എഡിറ്റിംഗും ശേഖര്‍ മേനോന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
കൂടാതെ റോഷന് ആന്‍ഡ്രൂസ് ചിത്രം 'പ്രതി പൂവന് കോഴി'ക്ക് ശേഷം ഉണ്ണി ആര് രചന നിര്‍വഹിക്കുന്ന സിനിമ എന്ന പ്രത്യേകതയും നാരദനുണ്ട്.
ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.