സി എന്‍ എ-
ചെന്നൈ:
പ്രശസ്ത തെന്നിന്ത്യന്‍ കോസ്റ്റ്യൂം ഡിസൈനര്‍ നടരാജന് അന്തരിച്ചു.
ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.
മമ്മൂട്ടി ചിത്രം ഒരു വടക്കന്‍ വീരഗാഥയിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. പഴശ്ശിരാജയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.
വിവിധ ഭാഷകളിലായി 800 സിനിമകള്‍ക്ക് വേണ്ടി നടരാജന് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിട്ടുണ്ട്.