എംഎം കമ്മത്ത്-
കൊച്ചി:
'ഒതളങ്ങ തുരുത്ത്' എന്ന കോമഡി വെബ് സിരീസിലൂടെ പ്രേക്ഷക ശ്രദ്ധേ പിടിച്ചുപറ്റിയ 'നത്ത്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അബിന്‍ ബിനോ സിനിമയിലെത്തി.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'സാറാസ്' എന്ന ചിത്രത്തിലാണ് 'നത്ത്' സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അന്ന ബെന്നാണ് 'സാറാസിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
'അതിയായ അഭിമാനത്തോടെ പറയട്ടെ 'ഒതളങ്ങ തുരുത്തി'ലൂടെ പ്രിയങ്കരനായ അബിന്‍ (നത്ത്) സാറാസിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നു.
ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോള്‍ അരങ്ങേറാന്‍ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ടുതന്ന 'ഒതളങ്ങ തുരുത്തിന്റെ അണിയറപ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നു. ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ അബിന്‍', എന്നാണ് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.