സി എന്‍ എ-
കൊച്ചി:
പുതിയ സിനിമയുടെ സെറ്റില്‍ മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷിച്ച് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. 'നിഴല്‍' സിനിമയുടെ സെറ്റിലാണ് സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം താരം ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്. നടന് കുഞ്ചാക്കോ ബോബന്, സംവിധായകരായ അപ്പു എന്‍ ഭട്ടതിരി, ഫെലിനി, നിര്‍മ്മാതാക്കളായ ജിനേഷ് ജോസ്, കുഞ്ഞുണ്ണി, ജിനു വി നാഥ്, ഡിക്സണ്‍ പൊടുത്താസ് അടക്കമുള്ളവര്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. മുപ്പത്തിയാറാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് 'നിഴലി'ലെ നയന്‍താരയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടത് ഇതിനോടകം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിഴലിന്റെ എറണാകുളത്തെ സെറ്റിലാണ് സഹപ്രവര്‍ത്തകര്‍ നയന്‍സ് പിറന്നാള്‍ ആഘോഷം ഒരുക്കിയത്.