മീഡിയ ഡെസ്ക്-
തിരു:
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രശസ്ത നടന് നെടുമുടി വേണു ആശുപത്രിയില്‍.
തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. നെടുമുടി വേണുവിന് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു എന്നാണ് വിവരം. ഡോക്ടര്‍മാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.