സി എന്‍ എ-
തിരു:
പ്രശസ്ത ചലച്ചിത്ര നടന് നെടുമുടി വേണുവിന്റെയും സുശീല വേണുവിന്റെയും ഇളയ മകന് കണ്ണന് വേണു വിവാഹിതനായി. ചെമ്പഴന്തി വിഷ്ണു വിഹാറില്‍ പുരുഷോത്തമന് നായരുടെയും വസന്തകുമാരിയുടെ മകള്‍ വൃന്ദയാണ് വധു. തിരുവനന്തപുരം അണിയൂര്‍ ദുര്‍ഗ്ഗാ ദേവി ക്ഷേത്രനടയിലായിരുന്നു വിവാഹ കര്‍മ്മങ്ങള്‍ നടന്നത്. ആഘോഷമോ ആര്‍ഭാടമോ ഇല്ലാതെ പ്രോട്ടോ കോള്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് കുടുംബാംഗങ്ങളുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.