CNA
തിരു:
ബെന്നി ആശംസ സംവിധാനം ചെയ്ത 'നിപ്പ' എന്ന ചിത്രത്തിലെ ഓഡിയോ റിലീസ് മന്ത്രി വി. എന്‍. വാസവന്റെ ഓഫീസ് അങ്കണത്തില്‍ വച്ച് നടന്നു.
മന്ത്രിയില്‍ നിന്നും വനം വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷാണ് ഓഡിയോ സി ഡി ഏറ്റുവാങ്ങിയത്.
പ്രചോദ് ഉണ്ണി, ഷേര്‍ളി രാജ് എന്നിവരുടെ വരികള്‍ക്ക് സുനില്‍ ലാല്‍ ചേര്‍ത്തല ഈണം നല്‍കിയിരിക്കന്നു. യേശുദാസ്, അനില്‍ തമ്മനം, സൗമ്യ നിതീഷ് എന്നിവര്‍ പാടിയ ഗാനങ്ങള്‍ വിപണിയിലെത്തിക്കുന്നത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഓഡിയോ കമ്പനിയായ ലഹരിയാണ്.
KGFനു ശേഷം 'നിപ്പ'യിലെ ഗാനങ്ങളാണ് ലഹരി പുറത്തിറക്കുന്നത്.
ചടങ്ങില്‍ ചിത്രത്തിലെ അഭിനേതാക്കളായ പപ്പന് കോട്ടയം, ബെന്നി പൊന്നാരം, ജോര്‍ജ് മരങ്ങോലി, സോമന് ഹെല്‍ത്ത്, KSFDC സീനിയര്‍ സൗണ്ട് റിക്കാര്‍ഡിസ്റ്റ് രാജീവ് വിശ്വംഭരന്, സജീവ് ആചാര്യ, ഡോക്ടര്‍ കുറുപ്പ്, റോയിപ്പാന്, മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- മന്‍സൂര്‍ വെട്ടത്തൂര്‍. വാര്‍ത്ത- ഏബ്രഹാം ലിങ്കണ്.
Online PR - CinemaNewsAgency.Com