സി എന്‍ എ
തിരു:
ലോകപ്രശസ്ത ബാവുള്‍ സംഗീതജ്ഞ പാര്‍വ്വതി ബാവുള്‍ ആദ്യമായി അഭിനയിച്ച മലയാളചിത്രം 'നീരവം' വിവിധ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസായി.
ഹൈ ഹോപ്സ് ഫിലിം ഫാക്ടറി, ഫസ്റ്റ് ഷോസ്, മൂവി വുഡ്, തിയറ്റര്‍ പ്ലേ, സിനിയ, ലൈംലൈറ്റ് തുടങ്ങിയ പ്ലോറ്റ്ഫോമുകളില് റിലീസായ ചിത്രം കുടുംബസദസ്സുകള്‍ ഏറ്റെടുത്തിരിക്കുന്നു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ സംവിധായകന് അജയ് ശിവറാം, നായിക സോണിയ മല്‍ഹാര്‍, നടന് മുന്‍ഷി ബൈജു, പി ആര് ഒ അജയ് തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍, ചിത്രത്തിന്റെ വിജയത്തിലുള്ള സന്തോഷവും നന്ദിയും രേഖപ്പെടുത്തി.
കാലികപ്രസക്തമായ ഒരു വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ഒപ്പം സമൂഹത്തിന് ഗുണപ്രദമാകുന്ന ഒരു സന്ദേശവും ചിത്രം പകരുന്നുണ്ട്.
ഈ ചിത്രത്തിന്റെ ലാഭത്തിന്റെ പകുതി കാന്‍സര്‍ രോഗികള്‍ക്കും മാരക രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കുവേണ്ടി വിനിയോഗിക്കും.
മധു, പത്മരാജ് രതീഷ്, ഹരീഷ് പേരടി, സ്ഫടികം ജോര്‍ജ്ജ്, മുന്‍ഷി ബൈജു, നരിയാപുരം വേണു, സോണിയ മല്‍ഹാര്‍, പാര്‍വ്വതി ബാവുള്‍, വനിത കൃഷ്ണചന്ദ്രന്, ഗീതാ നായര്‍, മോളി കണ്ണമ്മാലി, പ്രിയങ്ക, സന്തോഷ് ജോസഫ് തലമുകില്‍, ഷാരോണ്‍ (സനു), രാജ്കുമാര്, ഹരീന്ദ്രനാഥ്, പ്രേംചന്ദ്രഭാസ്, സജനചന്ദ്രന്‍, ഗിരീഷ് സോപാനം, സുരേഷ് നായര്‍, ജോയ്മ്മ, ലാല്‍ പ്രഭാത്, എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍- മല്‍ഹാര്‍ മൂവി മേക്കേഴ്സ്, സംവിധാനം- അജയ് ശിവറാം, എക്സി. പ്രൊഡ്യൂസേഴ്സ്- നസീര്‍ വെളിയില്‍, സന്തോഷ് ജോസഫ് തലമുകില്‍, കഥ, തിരക്കഥ, സംഭാഷണം- രാജീവ് .ജി, ഛായാഗ്രഹണം- ഉദയന്‍ അമ്പാടി, എഡിറ്റിംഗ്- ജയചന്ദ്രകൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്- കിച്ചി പൂജപ്പുര, ഗാനരചന- മനു മഞ്ജിത്ത്, ആര്യാംബിക (കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവ്), സംഗീതം- രഞ്ജിന്‍രാജ് വര്‍മ്മ, ആലാപനം- വിജയ് യേശുദാസ്, പാര്‍വ്വതി ബാവുള്‍, മനോജ് ക്രിസ്റ്റി, രഞ്ജിന്‍രാജ് വര്‍മ്മ, അസ്സോസിയേറ്റ് ഡയറക്ടര്‍- വ്യാസന് സജീവ്, കല- കെ എസ് രാമു, ചമയം- ബിനു കരുമം, വസ്ത്രാലങ്കാരം- ശ്രീജിത്, സൗണ്ട് മിക്സിംഗ്- വിനോദ് ശിവറാം, സ്ക്രിപ്റ്റ് അസ്സോസിയേറ്റ്- സെന്തില്‍ വിശ്വനാഥ്, സ്റ്റില്‍സ്- ബൈജു ഗുരുവായൂര്‍, ഫിനാന്‍സ് കണ്ട്രോളര്- ഷാന്‍, വിതരണം- സ്നേഹം എന്റര്ടെയിന്മെന്റ്സ്, പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com