സി എന്‍ എ-
തിരു:
ലോകപ്രശസ്ത ബാവുള്‍ സംഗീതജ്ഞ പാര്‍വ്വതി ബാവുള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം 'നീരവം' വിവിധ ഒടിടി കളിലായി റിലീസായി. ഹൈ ഹോപ്സ് ഫിലിം ഫാക്ടറി, ഫസ്റ്റ് ഷോസ്, സിനിയ, തിയറ്റര്‍ പ്ലേ, മൂവി വുഡ് തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസായത്.
ഇമ്പമാര്‍ന്ന പാട്ടുകളുടെ അകമ്പടിയോടെ പുതുമയുള്ളൊരു സന്ദേശം പകരുന്ന സിനിമയെ കുടുംബ പ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
മധു, ഹരീഷ് പേരടി, സ്ഫടികം ജോര്‍ജ്, മുന്‍ഷി ബൈജു, നരിയാപുരം വേണു, സോണിയ മല്‍ഹാര്‍, വനിത കൃഷ്ണചന്ദ്രന്, ഗീതാ നായര്‍, മോളി കണ്ണമ്മാലി, പ്രിയങ്ക, സന്തോഷ് ജോസഫ് തലമുകില്‍, ഷാരോണ്‍(സനു), രാജ്കുമാര്, ഹരീന്ദ്രനാഥ്, പ്രേംചന്ദ്ര ഭാസ്, സജനചന്ദ്രന്‍, ഗിരീഷ് സോപാനം, സുരേഷ് നായര്‍, ജോയ്മ്മ, ലാല്‍ പ്രഭാത് എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍- മല്‍ഹാര്‍ മൂവി മേക്കേഴ്സ്, സംവിധാനം- അജയ് ശിവറാം, എക്സി. പ്രൊഡ്യൂസേഴ്സ്- നസീര്‍ വെളിയില്‍, സന്തോഷ് ജോസഫ് തലമുകില്‍, കഥ, തിരക്കഥ, സംഭാഷണം- രാജീവ് ജി, ഛായാഗ്രഹണം- ഉദയന്‍ അമ്പാടി, എഡിറ്റിംഗ്- ജയചന്ദ്രകൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്- കിച്ചി പൂജപ്പുര, പി ആര് ഒ- അജയ് തുണ്ടത്തില്‍.