ന്യൂസ് ഡെസ്ക്-
ചെന്നൈ:
നടി നയന്‍താര പ്രധാന റോളില്‍ എത്തുന്ന 'നെട്രികണ്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റൗഡി പിക്ചേഴ്സ് പ്രൊഡക്ഷന്റെ ബാനറില്‍ വിഘ്നേഷ് ശിവന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്. മിലിന്ദ് റാവു ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് നെട്രികണ്‍.
മുഖത്ത് മുറുവോടെ നില്ക്കുന്ന നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. തീവ്രവും കൗതുകവും ഉളവാക്കുന്ന തരത്തിലാണ് പോസ്റ്റര്‍ ഡിസൈന്‍. നടന് അജ്മല്‍ അമീറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 1981ല്‍ പുറത്തിറങ്ങിയ നെട്രികണ്‍ (മൂന്നാം കണ്ണ്) എന്ന രജനീകാന്ത് നായകനായ സിനിമയുടെ പേരാണ് ഈ പുതിയ ചിത്രത്തിനും നല്‍കിയിരിക്കുന്നത്. സിനിമയുടെ പേര് ഉപയോഗിക്കാന്‍ കവിതാലയ പ്രൊഡക്ഷന്‍സ് അനുമതി നല്‍കിയതായി വിഘ്നേശ് ശിവന് അറിയിച്ചു.