സി എന്‍ എ-
കൊച്ചി:
ഇരുള് നിറഞ്ഞ ഇന്നലെകള്‍ മറന്നു കൊണ്ട് പ്രത്യാശയുടെ പുതുവര്‍ഷ സൂര്യ കിരണങ്ങള്‍ നമ്മുടെ മനസ്സുകളില്‍ വെളിച്ചം നിറക്കട്ടെ എന്ന പ്രാര്‍ഥനയോടെയാണ് 'ന്യൂ ബിഗിനിങ്ങ്സ്' എന്ന ആല്‍ബം ഗോപി സുന്ദര്‍ സമര്‍പ്പിക്കുന്നത്.
പ്രശസ്ത പിന്നണി ഗായകന് നിരഞ്ജ് സുരേഷ് ('പൂമുത്തോളെ' ഫെയിം) വരികള്‍ എഴുതിയ ഈ ഇംഗ്ലിഷ് ഗാനം പാടിയിരിക്കുന്നത് 'ദേശി രാഗ്', 'ഉണ്ണിശോ' എന്നി ആല്‍ബങ്ങളിലൂടെ പ്രശ്സ്തയായ മെറില്‍ ആന്‍ മാത്യൂ ആണ്. ഗോപി സുന്ദറിന്റെ തന്നെ ക്രിസ്തുമസ് കരോള്‍ പാടിയ മെറില്‍ വീണ്ടും ഗോപി സുന്ദര്‍ മ്യൂസിക്ക് കമ്പനിക്ക് വേണ്ടി പാടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. കൂടാതെ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും 62 രാജ്യങ്ങളിലുള്ള ആളുകള്‍ സമാധാന സന്ദേശവുമായി ഒരേ മനസ്സോടെ പുതുവത്സര ആശംസകള്‍ ഈ ഗാനത്തിലൂടെ കൈമാറുന്നു എന്നതും മറ്റൊരു സവിശേഷതയാണ്.
അടിപൊളി രിതിയില്‍ നിന്നു മാറി വെസ്റേറണ്‍ ശൈലിയില്‍ ആണ് ഗോപി സുന്ദര്‍ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ഗാനത്തിന്റെ ക്രിയേറ്റിവ് ഹെഡ് യൂസഫ് ലെന്‍സ് മാന്‍ ആണ്. ഡി ഒ പി- നിതിന്‍ പി മോഹന്‍, എഡിറ്റര്‍- രഞ്ജിത്ത് ടച്ച് റിവര്‍, ക്രിയേറ്റിവ് സപ്പോര്‍ട്ട്- ഷൈന്‍ റായമ്സ്, ഫൈസല്‍ നാലകത്ത്, ഷംസി തിരൂര്‍, ഷിഹാബ് അലി.
ഒരു വര്‍ഷത്തിന്റെ വേദനകള്‍ മറന്നു, ലോകം മുഴുവന്‍ പുതുവത്സര സൂര്യന്റെ പോസിറ്റീവ് വെളിച്ചം നിറയട്ടെ എന്ന ആശയമാണ് ന്യൂ ബിഗിനിങ്ങ്സിനെ വ്യത്യസ്തമാക്കുന്നത്. ഗോപി സുന്ദര്‍ ഒരുക്കിയ മ്യൂസിക് ആല്‍ബം റിലീസ് ചെയ്യുന്നത് ഗോപിസുന്ദര്‍ മ്യൂസിക് കമ്പനിയാണ്.