CNA
കൊച്ചി:
ലോക സിനിമാ ചരിത്രത്തില്‍ ഒരു നാടന്‍ നായക്കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി തീയേറ്ററില്‍ എത്തുന്ന നെയ്മര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.
സുധി മാഡിസണ്‍ ആദ്യമായി കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'നെയ്മര്‍' വെറുമൊരു പ്രണയചിത്രമല്ലെന്ന സൂചനയാണ് ട്രെയിലറിലുള്ളത്.
കൗമാരത്തിന്റെ കുസൃതിയും നര്‍മവും മാത്രമല്ല ആക്ഷനും മാസ്സ് ഡയലോഗുകള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഗബ്രി എന്ന വില്ലന്‍ കഥാപാത്രമായി യോഗ് ജാപ്പി സിനിമയില്‍ എത്തുന്നു എന്നതായിരുന്നു ട്രെയിലര്‍ കാത്തുവെച്ച സസ്പെന്‍സ്... മികച്ച ക്യാരക്ടര്‍ റോളുകളിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് യോഗ് ജാപ്പി.
സൗഹൃദത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്കിയിരിക്കുന്നതിനൊപ്പം യോഗ് ജാപ്പി യുടെ മാസ്സ് ഡയലോഗുകള്‍കൊണ്ടും ആക്ഷന്‍ സീനുകള്‍കൊണ്ടും സമ്പന്നമാണ്,രണ്ട് മിനിറ്റ് പതിനെട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള നെയ്മറിന്റെ ട്രെയിലര്‍.
ഗോപിസുന്ദരിന്റെ പശ്ചാത്തലസംഗീതവും ഷാന്‍ റഹ്മാന്റെ സംഗീതവും സിനിമയ്ക്ക് മുതല്കൂട്ടാകുമെന്നതില് സംശയമില്ല. 'നെയ്മറി'ലെ രണ്ടു പാട്ടുകളാണ് പുറത്തിറങ്ങിട്ടുള്ളത്. അതില്‍ 'ഇളമൈ കാതല്‍' എന്നു തുടങ്ങുന്ന ഗാനം യൂട്യൂബ് വണ്‍ മില്യണ്‍ വ്യൂസ് നേടി ട്രെന്‍ഡിങ് ലിസിറ്റില്‍ ഇടം നേടിയിട്ടുണ്ട്.
മാത്യുവും നസ്ലിനും സിനിമയിലെ നായകകഥാപാത്രങ്ങളാവമ്പോള്‍ നായികമാരായി പുതുമുഖം ഗൗരി കൃഷ്ണയും കീര്‍ത്തനയും എത്തുന്നു.
'ഓപ്പറേഷന് ജാവ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മിക്കുന്ന 'നെയ്മര്‍' മെയ് 12 ന് തിയേറ്ററുകളിലെത്തും. ജോ ആന്‍ഡ് ജോയ്ക്ക് ശേഷം മാത്യു-നസ്ലിന് കോമ്പോ ഒന്നിക്കുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ വിജയരാഘവന്, ഷമ്മി തിലകന്, ജോണി ആന്റണി, മണിയന് പിള്ള രാജു, ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്, ബേബി ദേവനന്ദ തുടങ്ങിയവരും അഭിനയിക്കുന്നു.
തിരക്കഥ- പോള്‍സണ്‍ സ്കറിയ, ആദര്‍ശ് സുകുമാരന്‍. എഡിറ്റിംഗ്- നൗഫല്‍ അബ്ദുല്ല, പശ്ചാത്തല സംഗീതം- ഗോപിസുന്ദര്‍, സംഗീതം- ഷാന്‍ റഹ്മാന്, ക്യാമറ- ആല്‍ബി, ശബ്ദമിശ്രണം- വിഷ്ണു ഗോവിന്ദ്.
Online PR - CinemaNewsAgency.Com