CNA
കൊച്ചി:
ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു നാടന്‍ നായ കേന്ദ്ര കഥാപാത്രമാകുന്ന 'നെയ്മര്‍' പ്രദര്‍ശനത്തിനെത്തി.
'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'ജോ ആന്‍ഡ് ജോ' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം മാത്യു തോമസ്-നസ്ലെന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമ കൂടിയായ 'നെയ്മര്‍' നവാഗതനായ സുധി മാഡിസണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു.
വിജയ രാഘവന്, ജോണി ആന്റണി, ഷമ്മി തിലകന്, ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്, ബേബി ദേവനന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ആദര്‍ശ് സുകുമാരന്‍, പോള്സന് സ്കറിയ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.
സംഗീതം- ഷാന്‍ റഹ്മാന്.
ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ദേശീയ പുരസ്കാര ജേതാവ് വിഷ്ണു ഗോവിന്ദ് ശബ്ദ മിശ്രണം നിര്‍വ്വഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഉദയ് രാമചന്ദ്രന്, കല- നിമേഷ് എം താനൂര്‍, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പില്‍, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്, സ്റ്റില്‍സ്- ജസ്റ്റിന് ജെയിംസ്, എഡിറ്റിങ്- നൗഫല്‍ അബ്ദുള്ള, വി എഫ് എക്സ്- ലവകുശ, അസോസിയേറ്റ് ഡയറക്ടര്‍- മാത്യൂസ്തോമസ്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പി കെ ജിനു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി മള്‍ട്ടി ലാംഗ്വേജിലായി പാന്‍ ഇന്ത്യ തലത്തില്‍ ഇറങ്ങുന്ന ഒരു ഫുള്‍ ടൈം ഫാമിലി എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് 'നെയ്മര്‍'.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com