സി എന്‍ എ-
കണ്ണൂര്‍:
സിനിമ നടി നിഖില വിമലിന്റെ പിതാവ് എംആര്‍ പവിത്രന് (61) അന്തരിച്ചു. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ആലക്കോട് യുപി സ്കൂളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു. സിപിഐ (എംഎല്) മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് തൃച്ചംബരം എന്‍.എസ്.എസ് ശ്മശാനത്തില്‍.
കലാമണ്ഡലം വിമലാ ദേവിയാണ് ഭാര്യ. അഖിലയാണ് മറ്റൊരു മകള്‍.