CNA
കൊച്ചി:
മൂവി ടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ പുതുമുഖങ്ങളെ അണിനിരത്തി അമര്‍ദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലര്‍ 'നിണം' സിനിമയുടെ ട്രെയിലര്‍ റിലീസായി.
ദുരൂഹതയും സസ്പെന്‍സും നിറച്ച ട്രയിലര്‍ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.
ചിത്രത്തില്‍ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവന്‍ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂര്‍, ലതാദാസ്, ശരത് ശ്രീഹരി, സജിത് സോമരാജന്, മനീഷ് മോഹനന്, രഞ്ജിത് ഗോപാല്‍, അജയ്, മിഥുന് പുലരി, ബെന്‍ സെബാസ്റ്റ്യന്‍, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു.
നിര്‍മ്മാണം- അനില്‍കുമാര്‍ കെ, ഛായാഗ്രഹണം- വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം- വിഷ്ണുരാഗ്, പ്രോജക്ട് ഡിസൈനര്‍- ജയശീലന്‍ സദാനന്ദന്, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, ഗാനരചന- സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തല സംഗീതം- സുധേന്ദുരാജ്, ആലാപനം- സിയാ ഉള് ഹക്ക്, ഫര്ഹാന്, എം ആര് ഭൈരവി, ത്രില്‍സ്- അഷ്റഫ് ഗുരുക്കള്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ഷാന്‍ എസ് എം കടയ്ക്കാവൂര്‍, കല- ബിനില്‍ കെ ആന്റണി, ചമയം- പ്രദീപ് വിതുര, വസ്ത്രാലങ്കാരം- ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികള്‍- സ്നിഗ്ദിന്‍ സൈമണ്‍ ജോസഫ്, ബി ബി കോട്ടയം, ഡി ഐ- മനു ചൈതന്യ, ഓഡിയോഗ്രാഫി- ബിജു ബേസില്‍, മ്യൂസിക് മാര്‍ക്കറ്റിംഗ്- ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ്, ഡിസൈന്‍സ്- പ്ലാനറ്റ് ഓഫ് ആര്‍ട്ട് സ്റ്റുഡിയോ, സ്റ്റില്‍സ്- വിജയ് ലിയോ, പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com