സി എന്‍ എ-
കൊച്ചി:
നടന് നിവിന്‍ പോളി സിനിമ ജീവിതം ആരംഭിച്ചിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
നിവിന്‍ പോളിയെ സംബന്ധിച്ചിടത്തോളം പിന്നിട്ട ഓരോ വര്‍ഷവും ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്കുള്ള യാത്രയിലാണ്. വിജയ കുതിപ്പില്‍ വളരെ അപൂര്‍വ്വമായിട്ടേ നിവിന്‍പോളി ചിത്രങ്ങള്‍ പരാജയംകണ്ടിട്ടുള്ളൂ. ഇപ്പോള്‍ പുതിയ സിനിമയിലെ പുതിയ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള കഠിന ശ്രമത്തിലാണ് നിവിന്‍പോളി. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്താറുള്ള നടന് എന്ന പ്രത്യേകതയും നിവിന്പോളിക്കുണ്ട്.
ഈ അടുത്ത സമയത്ത് ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന നിവിന്‍ പോളിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കണ്ടു. പുതിയ സിനിമയ്ക്ക് വേണ്ടി ശരീരത്തെ രൂപപ്പെടുത്തുന്നതായിരിക്കുമെന്ന് അന്നേ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയ്ക്കുവേണ്ടി ആണെങ്കിലും അല്ലെങ്കിലും ശരീരം പൊതുവേ വര്‍ക്ക്ഔട്ട് ചെയ്യുന്നത് ഏതൊരാള്‍ക്കും നല്ലതു തന്നെയാണ്. നിവിന്‍പോളി പങ്കുവെച്ച ചിത്രങ്ങള്‍ കൂടുതല്‍ പേര്‍ക്ക് വ്യായാമം ചെയ്യാന്‍ ഒരു പ്രചോദനമാകുമെങ്കില്‍ അങ്ങനെ.
'തുറമുഖം', 'കനകം കാമിനി കലഹം', 'ബിസ്മി സ്പെഷ്യല്‍', 'ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല' എന്നിവയാണ് റിലീസിനൊരുങ്ങുന്ന നിവിന്റെ പുതിയ ചിത്രങ്ങള്‍. ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്ന ഒരുപിടി മലയാളം തമിഴ് ചിത്രങ്ങള്‍ വേറെയുണ്ട്.
'വ്യത്യസ്ത വേഷങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതാണ് ഒരു നടനെന്ന നിലയില്‍ നമ്മുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഞാന്‍ അഭിനയിച്ച ഓരോ സിനിമയും അതിലെ കഥാപാത്രങ്ങളെയും മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെ'ന്നും നിവിന്‍പോളി പറയുന്നു.