എ.എസ്. ദിനേശ്
കൊട്ടാരക്കര:
സൂപ്പര്‍ഹിറ്റ് ചിത്രമായ 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം നിവിന്‍ പോളി, റോഷന് ആന്‍ഡ്രൂസ് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങും സ്വിച്ചോണ്‍ കര്‍മ്മവും കൊട്ടാരക്കര ഗണപതി ക്ഷേത്രാങ്കണത്തില്‍ വെച്ച് നിര്‍വ്വഹിച്ചു.
നിവിന്‍ പോളിക്കൊപ്പം ഈ ചിത്രത്തില്‍ സിജു വിത്സന്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും അഭിനയിക്കുന്നു.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്. ദിവാകരന് നിര്‍വ്വഹിക്കുന്നു.
നവീന്‍ ഭാസ്കര്‍ തിരക്കഥ എഴുതുന്നു.
സംഗീതം- ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീഷ് നാടോടി, കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത് സുധാകരന്, മേക്കപ്പ്- സജി കൊരട്ടി, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്- കെ. സി. രവി, ദിനേശ് മേനോന്, ആര്‍ട്ട് ഡയറക്ടര്‍- ആല്വിന് അഗസ്റ്റിന്, സ്റ്റില്‍സ്- സലീഷ്.
ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ഏപ്രില്‍ 20ന് ചിത്രീകരണം ആരംഭിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com