അഞ്ജു അഷറഫ്-
കൊച്ചി :
ആന്റോജോസഫ് ഫിലിം കമ്പനിയും മിലങ് ഫിലിം ഹൗസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'നിഴല്‍' എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തില് മലയാളത്തിലെ പ്രശസ്തരായ 32 സംവിധായകര്‍ ചേര്‍ന്ന് റിലീസ് ചെയ്യുന്നു. ആന്റോ ജോസഫ്, ബാദുഷ, അഭിജിത്ത്പിള്ള, ഫെല്ലിനി ടി പി, ജിനേഷ്ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയില്‍ കുഞ്ചാക്കോബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുഞ്ചാക്കോബോബനും നയന്‍താരയും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ ഒന്നിച്ചു അഭിനയിക്കുന്നത്. എറണാകുളത്ത് ചിത്രീകരണം തുടരുന്ന നിഴല്‍ നവാഗതനായ അപ്പു ഭട്ടതിരിസംവിധാനം ചെയ്യുന്നു.