അഞ്ജു അഷറഫ്-
കൊച്ചി:
പിറവി ക്രീയേഷന്‍സും എസ്സാര്‍ മിഡിയ കേശവും ചേര്‍ന്ന് ഒരുക്കുന്ന മ്യൂസിക്കല്‍ ഫിക്ഷനാണ് ഉദയശങ്കരന്‍ (വാട്ടര്‍ മാന്‍)സംവിധാനം ചെയ്യുന്ന 'നുണക്കുഴിയും കാക്കപ്പുള്ളിയും'.
ഗര്‍ഭകാലം എങ്ങനെ ആയിരിക്കണം.
എന്തെല്ലാം മുന്നൊരുക്കങ്ങള്‍ വേണം. പണ്ടുകാലത്ത് അലക്കലും മുറ്റം അടിയും അടുക്കളപ്പണി യുമൊക്കെ ഗര്‍ഭിണി കളായ സ്ത്രീകള്‍ ചെയ്തിരുന്നു. അതില്‍ നിന്നൊക്കെ അവര്‍ വളരെ ദൂരം മാറിപ്പോയിരിക്കുന്നു. ഇന്നത്തെ അവസ്ഥ എന്താണെന്ന് വെച്ചാല്‍ ഗര്‍ഭിണികള്‍ അനങ്ങാതെ ഇരിക്കണം. അങ്ങോട്ട് തിരിയാന്‍ പാടില്ല ഇങ്ങോട്ട് തിരിയാന്‍ പാടില്ല ശരീരം അനങ്ങി പണിയെടുക്കാന്‍ പാടില്ല. അങ്ങനെയുള്ള ഒരുപാട് സംഗതികളുണ്ട്. ശരീരം അനങ്ങി പണിയെടുത്തിരുന്ന സ്ത്രീകള്‍ക്ക് നോര്‍മല്‍ പ്രസവം ആയിരുന്നു. ഇപ്പോള്‍ എല്ലാം സിസേറിയനാണ്. പക്ഷെ ഇപ്പോഴും ഒരു വിഭാഗം സ്ത്രീകള്‍ യോഗ, ഡാന്‍സ്, മറ്റു വ്യായാമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവര്‍ക്ക് അതിന്റെ തായ ശാരീരിക ഗുണങ്ങള്‍ ലഭിക്കുന്നുമുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ ഹാസ്യ രൂപത്തില്വിശദമായി പ്രതിപാദിക്കുന്ന ഒരു താരാട്ട് പാട്ടാണ്... നുണക്കുഴിയും കാക്കപ്പുള്ളിയും.
പാട്ടില്‍ ഒരു കഥയാണ് പറയുന്നത്. അതില്‍ സംഭാഷണവുമുണ്ടെന്ന് സംവിധായകന് ഉദയശങ്കരന്‍ പറഞ്ഞു.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ ശിഷ്യനാണ് ഉദയ ശങ്കരന്. അസോസിയേറ്റായും ഒരുപിടി സിനിമകളുടെ കോഡയറക്ടറായും വര്‍ക്ക് ചെയ്ത ഉദയശങ്കരന്‍ തമിഴില്‍ രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് കന്നഡ ഹിന്ദി എന്നീ ഭാഷ കളിയിലായി 175 ഓളം മ്യൂസിക്കല്‍ വീഡിയോ ആല്‍ബങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ജനുവരി 13 ന് വൈകീട്ട് 3 മണിക്ക് എസ്സാര്‍ മീഡിയ നുണക്കുഴിയും കാക്കപുള്ളിയും എന്ന മ്യൂസിക്കല്‍ ഫിക്ഷന്‍ റിലീസ് ചെയ്യും.
നാടന്‍ പാട്ടുകളിലൂടെ ശ്രദ്ധേയനായ ജാഫര്‍ ഇല്ലത്ത് ആണ് നായകന്. സുജിസൂരജ്, പൂജ എസ്. കളത്തില്‍, ഗോപിക ഉണ്ണികൃഷ്ണന്, ആദിശേഷന്, നസീര്‍ മുഹമ്മദ്, അവയ്കൃഷണ എന്നിവരും അഭിനയിക്കുന്നു.
മ്യൂസിക് ആല്‍ബത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഇ.കെ. നാസിം ആണ്. ഗാനരചന- ജാസ് മാമ്പുഴ, ആലാപനം- സൂര്യ കേശവ്, ചായാഗ്രഹണം- ഭവി ഭാസ്കരന്, എഡിറ്റിംഗ്- മെന്റോസ്, കണ്‍സെപ്റ്റ്/ഡയറക്ഷന്‍ ഉദയ ശങ്കരന് (വാട്ടര്‍മാന്‍).