ന്യൂസ് ഡെസ്ക്-
തൃശ്ശൂര്‍:
മോഹന്‍ലാല്‍ ഒടിയന് മാണിക്യനായി എത്തിയ 'ഒടിയന്' എന്ന സിനിമ അവസാനത്തെ ഓടിയന്റെ കഥയാണ് പറഞ്ഞതെങ്കില്‍, ആദ്യത്തെ ഓടിയന്റെ കഥപറയുന്ന ഒരു ചെറുചിത്രമാണ് 'ഓടിയപുരാണം'. നിരവധി ചെറുചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സുനില്‍ സുബ്രമണ്യന്‍ ആണ് ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
കേട്ടറിവുകളും മിത്തും വായ്മൊഴികളും കോര്‍ത്തിണക്കിയാണ് ചത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
VFX ന്റെ അതിപ്രസരമില്ലാതെ സിനിമക്കൊപ്പം നില്ക്കുന്ന സാങ്കേതികതയോടെ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സ്വസ്തിക് വിനായകയുടെ പേരില്‍ ശ്രീജിത്ത് പണിക്കര്‍ ആണ് 23 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ കൊച്ചു സിനിമ നിര്‍മിച്ചിട്ടുള്ളത്.
ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം പേര് യുട്യൂബില്‍ 'ഓടിയപുരാണം' കണ്ടു കഴിഞ്ഞു.
ക്യാമറ- പവി കെ പവന്, മ്യൂസിക്- റിജോഷ്, എഡിറ്റ്- ജിതിന് കെ ഡി.
സുനില്‍ സുഗത, ശ്രീജിത്ത് പണിക്കര്‍, രാജേഷ് ബി മേനോന്, ശ്രീമൂലനഗരം പൊന്നന്, ഗോപിനാഥ്, ലിജോ മാളിയേക്കല്‍, വന്ദന, ചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.