CNA
കൊച്ചി:
ആന്റണി വര്‍ഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന 'ഓ മേരി ലൈല' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസായി.
'പൂമരം', 'എല്ലാം ശരിയാകും' എന്നീ സിനിമകള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് മുഴുനീളെ കാമ്പസ്സ് ചിത്രമാണ് 'ലൈല'.
ഒരു കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ആന്റണി വര്‍ഗീസ് ഈ ചിത്രത്തില്‍ എത്തുന്നത്. ചിത്രം ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ആന്റണിക്കൊപ്പം ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന് ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, നന്ദന രാജന്, ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം- ബബ്ലു. നവാഗതനായ അനുരാജ് ഒ.ബി കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-അങ്കിത്ത് മേനോന്, എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-ജാവേദ് ചെമ്പ്, പി ആര് ഒ-ശബരി.
Online PR - CinemaNewsAgency.Com