CNA
കൊച്ചി:
ഷമ്മാസ് ജംഷീര്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത 'ഓളാട' ഷോര്‍ട് ഫിലിം പ്രീവ്യൂ ഷോ നിറഞ്ഞ സദസ്സില്‍ എറണാകുളം പാലരിവട്ടത്തെ വിഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തിയേറ്ററില്‍ വച്ച് നടന്നു.
ഫിലിം ഫെസ്റ്റിവലുകളില്‍ ഇതിനോടകം ശ്രദ്ധ നേടുകയും മികച്ച പുരസ്കാരങ്ങള്‍ ലഭിക്കുകയും ചെയ്ത ചിത്രമാണ് 'ഓളാട'.
മാലാ പാര്‍വതി, ദിവ്യ ഉഷ ഗോപിനാഥ്, അമൃത വിജയ്, ജിതീഷ് റേയ്ചെല് സാമുവല്‍, മുഹമ്മദ് നിലംബൂര് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്ന ചിത്രം വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട പുതിയൊരു പ്രമേയമാണ് അവതരിപ്പിക്കുന്നത്.
ചലച്ചിത്രരംഗത്തെ ഒട്ടേറെ പേര് ആദ്യ ഷോ കാണാനെത്തിയിരുന്നു.
ക്യാമറ & എഡിറ്റിങ്ങ്- നിതിന്‍ ഡെയ്സന്‍, ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്- വിനീഷ് മണി, സൗണ്ട് ഡിസൈന്‍- ഷെഫിന് മായന്‍, കല- നാരായണന് പന്തിരിക്കര, അസോസിയേറ്റ് ഡയറക്ടര്‍- സവിന്‍ സാ.
Online PR - CinemaNewsAgency.Com