സി എന്‍ എ-
കൊച്ചി:
സംഗീതത്തിന്റെ മാസ്മരികത അനിര്വചനീയമാക്കുന്ന അനുഭൂതി പകരുന്ന 'ഓളെ കണ്ട നാള്' റിലീസിന് തയാറായി.
ഹിഷാം അബ്ദുല്‍ വഹാബിന്റ വശ്യത തുളുമ്പുന്ന ഇണമുള്ള ഗാനങ്ങള്‍ വിനീത് ശ്രീനിവാസന് ആലിക്കുന്നു. ഗാനരചന കൃഷ്ണകുമാര്‍ വര്‍മ്മയും ഡെല്‍ജോ ഡൊമനിക്കും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
മുസ്തഫ ഗഡ്സ് സംവിധാനം ചെയ്തിരിക്കുന്ന ഈ പ്രണയ സംഗീത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജെന്‍ട്രെന്‍ഡ് മൂവീ സിന്റെ ബാനറില്‍ ലത സജീവ് ആണ്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ശിഹാബ് ഓങ്ങല്ലൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുമിലാല്‍ സുബ്രഹ്മണ്യന്, എഡിറ്റിംഗ്- ആനന്ദബോധ്.
പ്രണയം തുളുമ്പുന്ന തീക്ഷണ ഭാവങ്ങളും സംഘട്ടന രംഗങ്ങളിലും മികവ് പുലര്‍ത്തിയ ജ്യോതിഷ് ജോ എന്ന പുതു നായകനും അനായാസമായ അഭിനയ ശൈലിയും മാന്മിഴിയില് തിളങ്ങിയ സൗന്ദര്യവുമായി കൃഷ്ണ പ്രിയ എന്ന പുതു നായികയും 'ഓളെ കണ്ട നാള്' എന്ന ചിത്രത്തിനു മാറ്റു കൂട്ടുന്നു.
മലപ്പുറത്തു നിന്നും പാലക്കാട് കോളേജ് ക്യാമ്പസിലേക്ക് കടന്നു വന്ന ജന്നയെ ആദ്യം കണ്ട മാത്രയില്‍ തന്നെ ആദിയുടെ മനസ്സില്‍ ചെക്കേറുന്നത് കഥയുടെ വഴിതിരിവാണ്.
'ഓളെ കണ്ട നാള്' എന്ന ചിത്രത്തില്‍ ജ്യോതിഷ് ജോ, കൃഷ്ണപ്രിയ, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, നീന കുറുപ്പ്, ദേവന് കൊപ്പം എന്നിവരെ കൂടാതെ പുതുമുഖങ്ങളായ ആംബ്രോ സൈമണ്‍, ആഗ്നസ് ജോളി, പ്രസീത വസു, ടോം, ബബിത ബഷീര്‍, ശ്രീജിത്ത്, നാരായണന് മുക്കം, ഡല്ജോ ഡൊമനിക്, ചിഞ്ചു, റെജി മണ്ണാര്‍ക്കാട്, ഗോഡ്വിന്, മഹേഷ്, അര്ജുന്, ഷാള്‍വിന്‍, അഞ്ജലി, സജീവ് മണ്ണാര്‍ക്കാട് എന്നിവരും അഭിനയിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്- മന്‍സൂര്‍ വെട്ടത്തൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, കലാസംവിധാനം- സജിത്ത് മുണ്ടയാട്, വസ്ത്രാലങ്കാരം- സുധീഷ് താനൂര്‍, സംഘട്ടനം- സുപ്രീം സുന്ദര്‍, പിആര്‍ഓ- എം കെ ഷെജിന്‍ ആലപ്പുഴ.