എഎസ് ദിനേശ്-
കൊച്ചി :
ഹാപ്പി വെഡിങ്, ചങ്ക്സ്, അഡാര്‍ ലൗ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന് ഒമര്‍ ലുലു ആദ്യമായി ഒരുക്കുന്ന ഹിന്ദി ആല്‍ബം ലോകത്തിലെ തന്നെ ഏറ്റവും വലിയ യൂട്യൂബ് ചാനല്‍ ആയ T-Series ആണ് പുറത്തിറക്കുന്നത്. വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിക്കുന്ന ഈ ആല്‍ബത്തില്‍ ദുബായ് ബേസ്ഡ് മോഡലുകളും, ഇന്‍ഫ്ലുവന്‍സേഴ്സും ആയ കപ്പിള്‍സ് അജ്മല്‍ ഖാനും, ജുമാനാ ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്.
ചങ്ക്സ് എന്ന ചിത്രത്തിലെ 'മേക്കാനിക്കിലെ വിശ്വാമിത്രന്' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ മലയാളികള്‍ക്ക് ഒമര്‍ ലുലു പരിചയപ്പെടുത്തിയ ജുബൈര്‍ മുഹമ്മദാണ് ഈ ആല്‍ബത്തിന്റെയും സംഗീതസംവിധായകന്.
അഡാര്‍ ലൗ വഴി ആയിരം ഫോളോവേഴ്സില്‍ നിന്ന് ലക്ഷകണക്കിന് ഫോളോവേഴ്സിനെ കിട്ടിയവരാണ് പ്രിയ വാര്യര്‍, നൂറിന് ശരീഫ്, റോഷന് അടക്കം ഉള്ളവര്‍. ലോകം മൊത്തം സെലിബ്രെറ്റ് ചെയ്യപ്പെട്ട ഇവരെ കൂടാതെ അനു സിതാര അടക്കം ഉള്ള ഇന്നത്തെ മൈന്‍സ്ട്രീം നായികാ നായകന്മാരെ മലയാള സിനിമക്ക് നല്കിയ വിശാഖ് പി.വി തന്നെയാണ് ഇവിടെയും കാസ്റ്റിംഗ് ഡയറക്ടറായി എത്തുന്നത്. ഛായാഗ്രാഹണം- മുസ്തഫ അബുബക്കര്‍, ചീഫ് അസോസിയേറ്റായി അഥാന് അബ്ബാസ്, അസോസിയേറ്റായി ഇഷ്റത് സൂരജ് സലീം, അസാദ് അബ്ബാസ്, ലൈന്‍ പ്രൊഡ്യൂസര്‍- ഫഹീം റഹ്മാന് എന്നിവരും ആല്‍ബത്തിന്റെ ഭാഗമാവുന്നു. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.
അജ്മല്‍ ഖാന് ആദ്യമായി നായകനായി എത്തുന്ന ഈ മ്യൂസിക് വീഡിയോ ദുബായില്‍ ആണ് പൂര്‍ണമായും ഷൂട്ട് ചെയ്തിരിക്കുന്നത്. അജ്മല്‍ ഖാന്, ജുമാന എന്നിവരെ കൂടാതെ സിംഗറും നടനുമായ പരീകുട്ടി പെരുമ്പാവൂര്‍, UAE യിലെ പ്രമുഖ ഇന്‍ഫ്ലുവന്‍സ് ദമ്പതിമാരായ സഹിദ് അഹമ്മദ്-ആയിഷ അയിഷി എന്നിവരും മറ്റു വേഷങ്ങളില്‍ സ്ക്രീനിലെത്തുന്നു.
തന്റെ ആദ്യ ബോളീവുഡ് പ്രോജക്ട് ചെയ്യുന്ന ഒമര്‍ ലുലുവില്‍ നിന്ന് അഡാര്‍ ലൗ പോലെ മറ്റൊരു ട്രെന്‍ഡ്സെറ്റര്‍ മ്യൂസിക് വീഡിയോ തന്നെ പ്രതീക്ഷിക്കാം.