എം.എം. കമ്മത്ത്
കൊച്ചി:
സാബു ആദിത്യന് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച 'ഓണം കാലെയ്ഡോസ്കോപ്പ്' (Onam Kaleidoscope) എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലെ 'ഓണമിങ്ങെത്തിയല്ലോ...' എന്ന ഗാനം റിലീസായി.
ചിങ്ങം പുലര്‍ന്നു...
വരവേല്‍ക്കാന്‍ ഒരു ഓണക്കാലം കൂടെ വരവായി..
ഗതകാലസ്മരണകള്‍ കൊണ്ടു സമ്പന്നമാണ് ഓണക്കാലം..
പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക് ഓണവുമായി ബന്ധപ്പെട്ട ഒരു പാട് നല്ല ഓര്‍മ്മകള്‍ പറയാനുണ്ടാകും. ഓണപ്പൂക്കളങ്ങള്‍ ഒരുക്കല്‍, പലതരം വിഭവങ്ങള്‍ ഒരുക്കല്‍, പല തരം വിനോദങ്ങളില്‍ ഏര്‍പ്പെടല്‍ അങ്ങിനെ ഒരു പാട് ഓര്‍മ്മകള്‍... എന്നാല്‍ കാലം കടന്നു പോയപ്പോള്‍, അതില്‍ പലതും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളായി മാറി... പുതിയ തലമുറ ഈ കാര്യങ്ങളൊക്കെ മനസിലാക്കുന്നത് അവരുടെ അച്ഛനമ്മമാരില്‍ നിന്നും മുത്തശ്ശി മുത്തശ്ശന്മാരില് നിന്നുമൊക്കെയാണ്.
ഇത്തരത്തില്‍ ഒരു അച്ഛന് മകള്‍ക്കു വേണ്ടി തന്റെ പഴയ ഓണക്കാലത്തിന്റെ മധുരമൂറുന്ന ഓര്‍മ്മകാലം ചിത്രീകരിക്കുകയാണ് ഈ ഓണ പാട്ടിലൂടെ.
ജോഅന്ന പീറ്റേഴ്സണ് ആണ് ഈ ഗാനം പാടി അഭിനയിച്ചിരിക്കുന്നത്.
ഗാനരചന, സംഗീത സംവിധാനം: ഡോണ്‍ പീറ്റര്‍, എഡിറ്റര്‍: റിസാല്‍ ജെയിനി, സംഗീത ക്രമീകരണം : മെബിന് ഡിസില്‍വ, ഓടക്കുഴല്‍ : സുബാഷ് ചേര്‍ത്തല, മിക്സിംഗ് & മാസ്റ്ററിംഗ് : അശ്വിന് ആന്‍ഡ്രൂസ്, ഗായക സംഘം: ഡോണ്‍ പീറ്റര്‍, സിയ ഡോണ്‍, സുരേഷ് ബാബു, അഖില സുരേഷ്.
Online PR - CNA.