സി എന്‍ എ-
കൊച്ചി:
മമ്മൂട്ടി മുഖ്യമന്ത്രി 'കടയ്ക്കല്‍ ചന്ദ്രന്' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ 'വണ്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലഷ്മി ആര്. നിര്‍മ്മിക്കുന്നു. മാര്‍ച്ച് ഇരുപത്തിയഞ്ചിന് സെന്‍ട്രല്‍പിക്ചേഴ്സ് വണ്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.
തെരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്ക്കുന്ന സാഹചര്യത്തില്‍ ഈ ചിത്രത്തിന്റെ പ്രാധാന്യം ഏറെ വലുതാണ്.
ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നതാണ് ചിത്രത്തിന്റെ കാതലായ വിഷയം.
നിരവധി കാലിക പ്രാധാന്യമുള്ള വിഷയങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.
മുരളി ഗോപി, ജോജു ജോര്‍ജ്, രഞ്ജിത്ത്, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, നിമിഷാസജയന്‍, സുധീര്‍ കരമന, ജഗദീഷ്, സുദേവ് നായര്‍, ശ്യാമപ്രസാദ്, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, മാത്യു തോമസ്, നന്ദു, മാമുക്കോയ, സദേവ് നായര്‍, മുകുന്ദന്, പ്രേംകുമാര്‍, റിസബാവ, ബാലാജി, വി.കെ. ബൈജു, മേഘനാഥന്, അബു സലിം, സാബ് ജോണ്‍, ജയന് ചേര്‍ത്തല ജയകൃഷ്ണന്, ഷിജു, രശ്മി ബോബന്, ഗായത്രി അരുണ്‍, ഡോ. പ്രമീളാദേവി, സുബ്ബ ലഷ്മി എന്നിവരും അഹാനാ കൃഷ്ണകുമാറിന്റെ ഇളയ സഹോദരി ഇഷാനി കൃഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ബോബി സഞ്ജയ്യുടേതാണ് തിരക്കഥ.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു.
വൈദി സോമസുന്ദരം ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പി ആര് ഒ- വാഴൂര്‍ ജോസ്.
Online PR - CNA.