എംഎം കമ്മത്ത്
കൊച്ചി:
പ്രേക്ഷര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'വണ്‍' എന്ന മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.
കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഇന്ന് റിലീസ് ചെയ്ത ട്രെയിലറിന് ആരാധകരുടെ ഇടയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.
'ചിറകൊടിഞ്ഞ കിനാവുകള്‍'ക്കുശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വണ്‍'. ഗാനഗന്ധര്വ്വന് ശേഷം വീണ്ടും മമ്മുക്കയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യുസര്‍ ശ്രീലക്ഷ്മി ആര് ആണ്. ബോബി സഞ്ജയാണ് തിരക്കഥയൊരുക്കുന്നത്.
വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍- ബാദുഷ,
പ്രൊഡക്ഷന്‍ ഡിസൈനര്‍- ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ജയ് പടിയൂര്‍, ചിഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സാജന് ആര് സാരദ,
സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, ജോര്‍ജ് സബാസ്റ്റ്യന്‍, എഡിറ്റര്‍- നിഷാദ് യൂസഫ്, ആക്ഷന്‍- റണ്‍ രവി, കോസ്റ്റ്യും- അക്ഷയ പ്രേംനാഥ്, ചിഫ് അസ്സോസിയേറ്റ്- സാജന് ആര് സാരദ, സൗണ്ട്- രംഗനാഥ് രവി.
ചിത്രത്തില്‍ മുരളി ഗോപി, സംവിധായകരായ രഞ്ജിത്, ശ്യാമ പ്രസാദ്, ബാലചന്ദ്ര മേനോന്, മധു, സലീം കുമാര്‍, സിദ്ദിഖ്, ജഗദീഷ്, മാത്യു തോമസ്, ശങ്കര്‍ രാമകൃഷ്ണന്, മാമുക്കോയ, രമ്യ, മേഘനാഥന്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, നിമിഷ സജയന്, ഇഷാനി കൃഷ്ണകുമാര്‍, സുദേവ് നായര്‍, മുകുന്ദന്, സുധീര്‍ കരമന, ബാലാജി, ജയന് ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ബാലാജി, യദു കൃഷ്ണ, അബു സലിം, ബിനു പപ്പു, പ്രശാന്ത്, നാസര്‍ ലത്തീഫ്, വിവേക് ഗോപന്, ഷിജു, ആര്യന് കൃഷ്ണ മേനോന്,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Online PR - CNA.