സി എന്‍ എ-
കൊച്ചി:
ഒട്ടേറെ സങ്കീര്‍ണതകളും സംശയങ്ങളും സൃഷ്ടിച്ച രേഷ്മയുടേയും അജ്ഞാത ഫേസ്ബുക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു.
സന്തോഷ് കൈമളിന്റെ തിരക്കഥയില്‍ നവാഗതനായ ഷാനു കാക്കൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ONE DAY MIRROR'(വണ്‍ ഡേ മിറര്‍).
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഒക്ടോബര്‍ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കും. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളും ഒക്കെ വിഷയമാകുന്ന ചിത്രം ഒരു ഫാമിലി സസ്പെന്‍സ് ത്രില്ലെര്‍ ആയിരിക്കും. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ രണ്ടു ഭാഷകളില്‍ നിന്നുമുള്ള പ്രമുഖ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. മറ്റു താര നിര്‍ണയം പുരോഗമിക്കുന്നു. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.