എഎസ് ദിനേശ്-
കൊച്ചി:
മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വണ്‍'. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് എഴുതുന്നു.
സംഘടനാതലത്തില്‍ ചെറിയ സ്ഥാനത്തു നിന്ന് പ്രവര്‍ത്തിച്ച് മുഖ്യമന്ത്രി പദവിയിലെത്തിയ നിസ്വാര്‍ത്ഥ രാഷ്ട്രീയക്കാരനായ കടയ്ക്കല്‍ ചന്ദ്രന്റെ ഔദ്യോഗിക ജീവിതത്തിന്റെ സംഭവ ബഹുലമായ കഥയാണ് വണ്‍ എന്ന ചിത്രത്തില്‍ പറയുന്നത്
മുരളി ഗോപി,ജോജു ജോര്‍ജ്ജ്,ജഗദീഷ്,രഞ്ജിത്ത്, സുദേവ് നായര്‍, മാത്യു തോമസ്സ്, ശങ്കര്‍ രാമകൃഷ്ണന്, സലീം കുമാര്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, പ്രേംകുമാര്‍, അലന്‍സിയാര്‍, നന്ദു, മേഘനാഥന്, മുകുന്ദന്, റിസ ബാവ, ബാലാജി ശര്‍മ്മ, മാമുക്കോയ, സാബ് ജോണ്‍, വെട്ടുക്കിളി പ്രകാശ്, ജയന് ചേര്‍ത്തല, അബു സലീം, പ്രശാന്ത് അലക്സാണ്ടര്‍, നിമിഷ സജയന്, ഗായത്രി അരുണ്‍, രശ്മി ബോബന്, അര്‍ച്ചന മനോജ്, ഡോക്ടര്‍ പ്രമീള ദേവീ, സുബ്ബലക്ഷ്മി എന്നിവര്‍ക്കാെപ്പം ബാലചന്ദ്രമേനോന് അതിഥി താരമായി അഭിനയിക്കുന്നു.
ഛായാഗ്രഹണം- വൈദി എസ്, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ഗോപി സുന്ദര്‍, എഡിറ്റിംങ്- നിഷാധ് യൂസഫ്.