CNA
പാലക്കാട്:
പാലക്കാടന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ രണ്ടു സംസ്കാരങ്ങളിലൂടെ കുടുംബ ബന്ധങ്ങളിലെ ഇഴ അടുപ്പം വിവരിക്കുന്ന 'ഊഞ്ഞാല്' എന്ന ഷോര്‍ട്ട് ഫിലിം റിലീസിന് തയ്യാറായി.
ദേവന് നാഗലശ്ശേരി ഗാനരചന, കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്ന ഷോര്‍ട്ട് ഫിലിം, പാലക്കാട് കലാകാരന്മാരുടെ കൂട്ടായ്മയായ എഫ്.ജി.എഫ്.എം. ആണ് നിര്‍മ്മിച്ചിരിക്കുന്നത്.
ക്യാമറ, എഡിറ്റിംഗ്, കളറിംഗ്: സിജോ വട്ടക്കനാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: വിജു കണ്ണമ്പ്ര, പ്രൊഡക്ഷന്‍ മാനേജര്‍: സുബൈര്‍ പല്ലശ്ശന, അസിസ്റ്റന്റ് ഡയറക്ടര്‍സ്: ഷനൂപ് എ., ശരത് കുമാര്‍, പ്രൊഡക്ഷന്‍ എക്സികുട്ടീവ്: സുന്ദര്‍ പാലോട്, കാസ്റ്റിംഗ്: പ്രഭാത് അത്തിപൊറ്റ, കലാ സംവിധാനം, സ്റ്റില്‍സ്: മനു വടവന്നൂര്‍, ഡബ്ബിംഗ്: സ്പാംസ് സ്റ്റുഡിയോ പാലക്കാട്. സംഗീതം, ബി.ജി.എം, എസ്.എഫ്.എക്സ്.: ലിജിമോന്‍ വടക്കഞ്ചേരി, ഗായകന്: അക്ബര്‍ കിഴക്കഞ്ചേരി.
19.12.2021 ന് എഫ്.ജി.എഫ്.എം., പാലക്കാട് മെംമ്പേര്സിന്റെ ഐ.ഡി. കാര്‍ഡ് വിതരണ ചടങ്ങില്‍ വെച്ച് 'ഊഞ്ഞാല്' എന്ന ഷോര്‍ട്ട് ഫിലിമിന്റ പ്രീമിയര്‍ ഷോ നടത്തും, പിന്നീട് 'ഊഞ്ഞാല്' പ്രമുഖ യൂട്യൂബ് ചാനലുകളിലൂടെ റിലീസ് ചെയ്യാനാണ് തീരുമാനം.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com