സി എന്‍ എ-
കൊച്ചി:
'വാസ്തവം', 'ഒരു കുപ്രസിദ്ധ പയ്യന്' എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മ്മിച്ച് നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഓപ്പറേഷന് ജാവ' തീയേറ്ററുകളിലേക്കെത്തുന്നു.
വിനായകന്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്, പി ബാലചന്ദ്രന്, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഓപ്പറേഷന് ജാവ' ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്.
'കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.
കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്ക്കരിക്കുന്നതില്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്' എന്ന് സംവിധായകന് തരുണ്‍ മൂര്‍ത്തി പറഞ്ഞു.
ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.
സൗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ ശബ്ദ സംവിധായകരായ വിഷ്ണുവും ശ്രീ ശങ്കറുമാണ് ജാവയുടെ ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്, ഡോള്‍ബി അറ്റ്മോസ് 7.1 ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി കെ, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ഉദയ് രാമചന്ദ്രന്, കല- ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്, സ്റ്റില്‍സ്- ഫിറോസ് കെ ജയേഷ്, പരസ്യക്കല- യെല്ലോ ടൂത്ത്, കോ ഡയറക്ടര്‍- സുധി മാഡിസണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാത്യൂസ് തോമസ്സ്, ഫിനാന്‍സ് കണ്ട്രോളര്- ദിലീപ് എടപ്പറ്റ.
ചിത്രീകരണം പൂര്‍ത്തിയായ 'ഓപ്പറേഷന് ജാവ' ഫെബ്രുവരി 12 ന് തീയേറ്ററുകളിലെത്തുന്നു. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.