സി എന്‍ എ-
കൊച്ചി:
'വാസ്തവം', 'ഒരു കുപ്രസിദ്ധ പയ്യന്' എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മ്മിച്ച് നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഓപ്പറേഷന് ജാവ' എന്ന ചിത്രത്തിന്റെ ടീസര്‍, പ്രശസ്ത താരങ്ങളായ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, നിമിഷ സജയന് എന്നിവര്‍ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
വിനായകന്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്, പി ബാലചന്ദ്രന്, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഓപ്പറേഷന് ജാവ' ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്.
കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസര്ച്ചുകള്ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് നിര്‍വ്വഹിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.
എഡിറ്റര്‍- നിഷാദ് യൂസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി കെ, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ഉദയ് രാമചന്ദ്രന്, കല- ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്, സ്റ്റില്‍സ്- ഫിറോസ് കെ ജയേഷ്, പരസ്യക്കല- യെല്ലോ ടൂത്ത്, കോ ഡയറക്ടര്‍- സുധി മാഡിസണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാത്യൂസ് തോമസ്സ്, ഫിനാന്‍സ് കണ്ട്രോളര്- ദിലീപ് എടപ്പറ്റ.
ഫെബ്രുവരി 12ന് 'ഓപ്പറേഷന് ജാവ' തിയ്യേറ്ററിലെത്തുന്നു. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.