എം.എം. കമ്മത്ത്
കണ്ണൂര്‍:
ഷാജിത് പി രാമത്തിന്റെ രചനയില്‍ ടൊമാറ്റോ ഫിലിംസ് നിര്‍മ്മിച്ച് രാജ്കിരണ് മധുസൂദനന് സംവിധാനം ചെയ്ത 'ഒരു കൊച്ചു കുമ്പസാരം' എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു.
സിനികിറ്റ് എന്റര്‍ടെയിന്‍മെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് 'ഒരു കൊച്ചു കുമ്പസാരം' റിലീസ് ചെയ്തുത്.
'നമ്മുടെ കുട്ടികള്‍ അവര്‍ നാളത്തെ വസന്തങ്ങള്‍ ആണ് അവരുടെ സംശയങ്ങളും ആകാംഷകളും അത് എന്തിനെ കുറിച്ചായാലും അതിന്റെ പ്രാധാന്യത്തോടുകൂടി പരിഗണിച്ചു മനസിലാക്കി കൊടുക്കേണ്ടത് നമ്മള് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ് എന്ന സന്ദേശം നല്കുന്ന ഒരു കൊച്ചു സിനിമയാണ്' എന്നാണ് 'ഒരു കൊച്ചു കുമ്പസാരത്തിന്റെ സംവിധായകന് സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞത്.
ചിത്രത്തില്‍ സുധീഷ് കുമാര്‍, സുജിത് കൂവോട്, ചിഞ്ചു പോള്‍, മാസ്റ്റര്‍ റിഷാന് ചാന്ദ്, മാസ്റ്റര്‍ ആരുഷ്, മാസ്റ്റര്‍ വൈഷ്ണവ്, നവീന്‍രാജ്, ദിനേശ്, സുരേഷ് ബാബു എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
പ്രൊജക്റ്റ് ഡിസൈനര്‍- നികേഷ് നാരായണ്‍, ക്യാമറ- പ്രവീണ്‍ മേലെകണ്ടി, എഡിറ്റിംഗ്- ജിമോദ് കൂത്തുപറമ്പ, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- രോഹിത് സുകുമാരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ദില്‍ജിത്, ഡബ്ബിങ്- മനീഷ് ചെങ്ങളായി, ഡിസൈന്‍- അതുല്‍.
ഒരു പിടി ചെറുകഥകള്‍ രചിച്ച ഷാജിത് പി രാമത്തിന്റെ ആദ്യ തീരക്കഥയാണ് 'ഒരു കൊച്ചു കുമ്പസാരത്തിന്റേത്.
'മെമ്മോറിയസ് ഓഫ് ജൂണ്‍', 'ചെമ്പകമന' എന്നീ ഷോര്‍ട്ട് ഫിലിമുകളുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാജ്കിരണ് മധുസൂദനന് ഈ ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനാവുന്നു.
ഒരു പ്രൈവറ്റ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലിചെയ്യുന്ന ചെയ്യുന്ന രാജ്കിരണ് 'ഒപ്പം', 'മറിയം വന്നു വിളക്കൂതി' എന്നി സിനിമകളില്‍ അഭിനയിച്ചിട്ടും ഉണ്ട്.
Online PR - CinemaNewsAgency.Com