ന്യൂസ് ഡെസ്ക്-
കൊച്ചി:
'മാല്‍ഗുഡി ഡെയ്സ്' എന്ന ആദ്യ സിനിമയില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കുമാരി ജാനകി മേനോന് നായികയായി അഭിനയിക്കുന്ന മ്യൂസിക്കല്‍ ആല്‍ബമാണ് ഒരു 'മയില്പീലിപോല്'. മുരളിക ക്രീയേഷന്സിന്റെ ബാനറില്‍ രാജേഷ് ഇ.കെ. നിര്‍മ്മിച്ച് അനു തിരൂര്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച ഒരു 'മയില്‍പ്പീലി പോല്‍' വലിയൊരു വിഷ്വല്‍ ട്രീറ്റായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മ്യൂസിക്കല്‍ ആല്‍ബത്തിന്റ രചന നിര്‍വഹിച്ചിരിക്കുന്നത് ഷാജി രവീന്ദ്രനും സംഗീതം സതീഷ് കണ്ണൂരുമാണ്. 'ഒരു മയില്‍ പീലിപോല്‍' മ്യൂസിക് പ്രൊമോ വീഡിയോയുടെ ഓണ്‍ലൈന്‍ റിലീസ് പ്രമുഖ ചലച്ചിത്ര താരങ്ങളായ കലാഭവന്‍ അന്‍സാര്‍, ടിനി ടോം, വിനോദ് കോവൂര്‍, ഗായത്രി അരുണ്‍, ജൂണ്‍ ഫെയിം മാര്‍ഗററ്റ്, ഉപ്പും മുളകും ഫെയിം ശിവാനി തുടങ്ങിയ പ്രമുഖരുടെ ഫേസ്ബുക് പേജുകളിലൂടെ ഇന്ന് (08/11/20) ഉച്ചക്ക് രണ്ടു മണിക്ക് റിലീസ് ചെയ്തു.