സി എന്‍ എ-
കൊച്ചി:
യോഹന് ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗീസ് യോഹന്നാന് നിര്‍മ്മിച്ച് ശ്രീ അഖില്‍ മാരാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഒരു താത്വിക അവലോകനം' ചിത്രത്തിന്റെ ഓഡിയോ പ്രകാശനം മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ നിര്‍വഹിച്ചു.
ശങ്കര്‍ മഹാദേവന് ആശംസ അറിയിച്ചു. ചടങ്ങില്‍ സൂരാജ് വെഞ്ഞാറമൂടും ആന്റണി പെപ്പയും ചേര്‍ന്ന് ഓഡിയോ സി ഡി പ്രകാശനം ചെയ്തു.
ഒ കെ രവി ശങ്കര്‍ സംഗീതം ചെയ്ത മികച്ച രണ്ട് പാട്ടുകളാല്‍ ശ്രദ്ധേയമാണ് 'ഒരു താത്വിക അവലോകനം'. മുരുകന് കാട്ടാക്കടയും കൈതപ്രവും എഴുതുന്ന വരികള്‍ ശങ്കര്‍ മഹാദേവന്റെയും മധു ബാലകൃഷ്ണന്റെയും രാജ ലക്ഷ്മിയുടെയും സ്വര മാധുരിയില്‍ മനോരമ മ്യൂസിക് അവതരിപ്പിക്കുന്നു.
ബാലാജി ശര്‍മ്മ, ജയകൃഷ്ണന്, മേജര്‍ രവി, മാമുക്കോയ, പ്രേം കുമാര്‍, പ്രശാന്ത് അലക്സ്, മനു രാജ്, അസീസ് നെടുമങ്ങാട്, സുന്ദര്‍, നന്ദന് ഉണ്ണി, സജി വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കൊട്ടാരക്കര ശ്രീധരന് നായരുടെ ഇളയ മകള്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണിത്. വിഷ്ണ് നാരായണന് ക്യാമറ നിര്‍വ്വഹിക്കുന്നു.
ലൈന്‍ പ്രൊഡ്യൂസര്‍- മേലില രാജശേഖരന്, എഡിറ്റിംഗ്- ലിജോ പോള്‍, മ്യൂസിക്- ഒ കെ രവി ശങ്കര്‍, പശ്ചാത്തല സംഗീതം- ഷാന്‍ റഹ്മാന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ്സാ കെ എസ്തപ്പാന്, ഫിനാന്‍സ് കണ്ട്രോളര്- സുനില്‍ വെറ്റിനാട്, പ്രോജക്ട് മെന്റര്‍- ശ്രീഹരി, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.