സി എന്‍ എ-
ലോസ് ഏഞ്ചല്‍സ്:
93-മത് ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച സംവിധാനം: ക്ലോയ് ഷാവോ (ചിത്രം: നൊമാഡ് ലാന്‍ഡ്).
മികച്ച സഹനടി: യൂ ജുങ് യോന്‍ (ചിത്രം: മിനാരി)
മികച്ച സഹനടന്‍: ഡാനിയല്‍ കലൂയ (ചിത്രം: ജൂദാസ് ആന്‍ഡ് ദ് ബ്ലാക് മിസ്സീയ)
മികച്ച വിഷ്വല്‍ എഫക്ട്സ്: ടെനെറ്റ്
മികച്ച ഛായാഗ്രഹണം: എറിക് മെസേര്‍ഷ്മിറ്റ് (ചിത്രം: മാന്‍ക്)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ചിത്രം മാന്‍ക്.
മികച്ച വിദേശഭാഷ ചിത്രം: അനദര്‍ റൗണ്ട്
മികച്ച ആനിമേറ്റഡ് ചിത്രം: സോള്‍.
മികച്ച അവലംബിത തിരക്കഥ. ദി ഫാദര്‍
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം എമറാള്‍ഡ് ഫെനലിന്, ചിത്രം പ്രോമിസിങ് യങ് വുമണ്‍.
മികച്ച വിദേശ ഭാഷാ ചിത്രം: അനദര്‍ റൗണ്ട് (സംവിധാനം:തോമസ് വിന്റര്‍ബെര്‍ഗ്)
മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക് ബോട്ടം
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്റ്റായി 'കോലെറ്റ്' തെരഞ്ഞെടുക്കപ്പെട്ടു
മൈ ഒക്ടോപസ് ടീച്ചര്‍ മികച്ച ഡോക്യുമെന്ററി ഫീച്ചറായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച തത്സമയ ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ഓസ്കര് 'ടൂ ഡിസ്റ്റന്റ് സ്ട്രെഞ്ചേഴ്സ്' സിനിമയിലെ ട്രാവണ്‍ ഫ്രീക്കും മാര്ട്ടിന് റോയിക്കും ലഭിച്ചു.
മികച്ച ശബ്ദത്തിനുള്ള പുരസ്കാരം സൗണ്ട് ഓഫ് മെറ്റല്‍ എന്ന ചിത്രത്തിന്.
ലോസ് ഏഞ്ചലസിലെ യൂണിയന് സ്റ്റേഷനിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്. അമേരിക്കയിലെ പുരസ്കാര വേദിയിലെത്താന്‍ കഴിയാത്തവര്‍ക്കായി യുകെയില്‍ പ്രേത്യക ഹബ് ഒരുക്കിയിട്ടുണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടന്നത്. ചടങ്ങില്‍ 170 അതിഥികള്‍ മാത്രമാണ് പങ്കെടുക്കുന്നത്.