സി എന്‍ എ-
കൊച്ചി:
ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത കലാസംവിധായകനായ പി. കൃഷ്ണമൂര്‍ത്തി(77) അന്തരിച്ചു. കലാസംവിധാനത്തിന് മൂന്നും വസ്ത്രാലങ്കാരത്തിനു രണ്ടും ദേശീയപുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എന്നിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള കലാകാരനാണ് കൃഷ്ണമൂര്‍ത്തി. 'സ്വാതി തിരുനാള്‍', 'വൈശാലി', 'ഒരു വടക്കന്‍ വീരഗാഥ', 'പെരുന്തച്ചന്', 'രാജശില്പി', 'വചനം', 'ഒളിയമ്പുകള്‍', 'പരിണയം' തുടങ്ങി പതിനഞ്ചോളം മലയാള സിനിമകളിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലുമായി 55 ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
1986ല്‍ 'മധ്വാചാര്യ' എന്ന കന്നഡ സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയപുരസ്കാരം ലഭിച്ചത്.