CNA
കൊച്ചി:
ലോകകപ്പ് ഫുട്ബോള്‍ ആഘോഷങ്ങള്‍ കളമൊഴിയുമ്പോള്‍ പെണ്ണിന് നിഷേധിക്കപ്പെടുന്ന കാല്പന്തു മൈതാനങ്ങളേയും ഫൂട്ട്ബോള്‍ സ്വപ്നങ്ങളേയും ആസ്പദമാക്കിയുള്ള 'പെണ്ണും പന്തും' എന്ന ഹൃദ്യമായ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു.
ജനത മോഷന്‍ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സുരേഷ് ബാബുവും ഉണ്ണി രവീന്ദ്രനും ചേര്‍ന്നാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. പെണ്ണിനു വിലക്കപ്പെട്ട കാല്‍പ്പന്തു മൈതാനങ്ങളെക്കുറിച്ചും, അവരുടെ ഫുട്ബോള്‍ സ്വപ്നങ്ങളെ കുറിച്ചുമാണ് ആല്‍ബം സംസാരിക്കുന്നത്.
സംഗീതം- അല്‍ഫോന്‍സ് ജോസഫ്.
ഫുട്ബോള്‍ മത്സരവേദികളിലെ സ്ത്രീ വിവേചനത്തെ ആസ്പദമാക്കിയുള്ള, 'ഒരുത്തി'യുടെ തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു രചനയും സംവിധാനവും നിര്‍വ്വഹിച്ച 'പെണ്ണും പന്തും' എന്ന സംഗീത ആല്‍ബമാണ് ശ്രദ്ധേയമാകുന്നത്.
കാല്‍പ്പന്തുകളിയെ ഏറെ സ്നേഹിച്ച ഇറാനിയന്‍ സ്വദേശിയായിരുന്ന സഹാര്‍ കോദായാരിക്കും, അത് കുറ്റമായി വിധിച്ച് പുരുഷാധിപത്യം ഇല്ലാതാക്കിയ അവരുടെ വിലപ്പെട്ട ജീവനും സമര്‍പ്പിച്ചുകൊണ്ടാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്.
മൊഗ്രാലിലെ പഴയ കാല മാപ്പിളപ്പാട്ടു കവി ശ്രീ അഹമ്മദ് ഇസ്മയില്‍, മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗിന്റെ കളിക്കാരെ പ്രകീര്‍ത്തിച്ച് എഴുതിയ ഫുട്ട്ബോള്‍ പാട്ട് ഇതാദ്യമായിയാണ് സംഗീത രൂപത്തില്‍ പുറത്തുവരുന്നത്. ഒപ്പം കവി കുഴൂര്‍ വില്‍സണ്‍ന്റെ വരികളും ഈ സംഗീത ആല്‍ബത്തില്‍ കേള്‍ക്കാം.
അല്‍ഫോണ്‍സ് ജോസഫിന്റെ സംഗീതത്തില്‍ അല്ഫോണ്സും ഇന്ദുലേഖ വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വര്‍ഷ, ആലിയാ, ആര്‍ഷ, ലെനിന് ഫോര്‍ട്ട് കൊച്ചിന് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ക്യാമറ- സക്കീര്‍ ഹുസൈന്.
ആല്‍ബത്തിന് സമൂഹ മാധ്യമങ്ങളില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വീഡിയോയുടെ ആശയം പ്രേക്ഷകര്‍ക്കിടയില്‍ കയ്യടി നേടുക്കുയാണ്. 'പെണ്ണും പന്തും' Janattha Motion Pictures എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ആല്‍ബം റിലീസായത്.
Online PR - CinemaNewsAgency.Com