ന്യൂസ് ഡെസ്ക്-
കോഴിക്കോട്:
മലയാള സിനിമയിലെ കാരണവരായ ഉണ്ണികൃഷ്ണന് നമ്പൂതിരി 98ആം പിറന്നാള്‍ ആഘോഷിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവും കലാകാരനുമായ ഉണ്ണികൃഷ്ണന് നമ്പൂതിരി ജയരാജ് സംവിധാനം ചെയ്തദേശാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അന്നത്തെ 76 കാരനില്‍ നിന്ന് 98 ലെത്തി നില്ക്കുന്ന ഉണ്ണികൃഷ്ണന് നമ്പൂതിരി മലയാളത്തിനു പുറമേ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായി. തമിഴകത്തെ താര രാജാക്കന്മാരായ കമല്ഹാസന് രജനികാന്ത് എന്നിവരുടെ സിനിമകളിലും അഭിനയിച്ചു. ദേശാടനത്തില്‍ തുടങ്ങി കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത മഴവില്ലിനറ്റംവരെ നീളുന്നതാണ് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ ചലച്ചിത്ര ജീവിതാനുഭവങ്ങള്‍. ചിട്ടയായ ജീവിത ക്രമത്തില്ലൂടെ പ്രായത്തെ കീഴ്പ്പെടുത്തിയ ഉണ്ണികൃഷ്ണന് നമ്പൂതിരി കോഴിക്കോടുള്ള തറവാട്ടു വീട്ടിലാണ് താമസം. പിറന്നാള്‍ദിനത്തില്‍ മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാവരും ഒത്തുകൂടി പിറന്നാള്‍ ദിനം ഗംഭീരമാക്കി.