സി എന്‍ എ-
കൊച്ചി:
പ്രതാപ് പോത്തന്, തെന്നിന്ത്യന്‍ താരം സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പച്ചമാങ്ങ' എന്ന ചിത്രം സൈന പ്ലേ ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസായി.
അംജത് മൂസ്സ, ജിപ്സാ ബീഗം, മനൂപ് ജനാര്ദ്ദനന്, സുബ്രഹ്മണ്യന്, നവാസ് വള്ളിക്കുന്ന്, ഖാദര്‍ തിരൂര്‍, സൈമണ്‍ പാവര്‍ട്ടി, ബാവ ബത്തേരി, സുബൈര്‍ വയനാട്, പ്രശാന്ത് മാത്യു, അനു ആനന്ദ്, സുരേഷ് കേച്ചേരി, അലീഷ, രാമ നാരായണന്, രേഖ ശേഖര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സന്തോഷകരമായ ദാമ്പത്യത്തിന്റെ അടിത്തറ കിടപ്പുമുറിയിലാണ്. തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും, ദൈവമായി കാണുന്ന ഭര്‍ത്താവിനുവേണ്ടിയാണ് സുജാതയുടെ ജീവിതം തന്നെ. ബാലന് വളരെ വൈകി സുജാതയെ വിവാഹം കഴിച്ചതാണ്. രണ്ട് പേരും തമ്മില്‍ വലിയ പ്രായ വ്യത്യാസമുണ്ട്. സുജാത കാണാന്‍ ഇപ്പോഴും സുന്ദരിയാണ്. ബാലന് അവശനാണ്. ശരിയും തെറ്റും തിരിച്ചറിയാതെ അലഞ്ഞുനടക്കുന്ന സുജാത, ഒടുവില്‍ താന്‍ അനുഭവിച്ചിട്ടില്ലാത്ത ആനന്ദങ്ങളുടെ മിഥ്യാ ലോകവുമായി അടുക്കുന്നു. അതോടെ തകരുന്ന കുടുംബ ബന്ധങ്ങളുടെയും സുജാതയുടെ ജീവിതത്തിലെ മാറ്റങ്ങളെയും കുറിച്ചാണ് 'പച്ച മാങ്ങ' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ബാലനായി പ്രതാപ് പോത്തനും, സുജാതയായി ദക്ഷിണേന്ത്യന്‍ താരം സോനയും അഭിനയിക്കുന്നു.
ഫുള്‍ മാര്‍ക്ക് സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര എഴുതുന്നു. ശ്യാംകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പി കെ ഗോപിയുടെ വരികള്‍ക്ക് സാജന് കെ. റാം സംഗീതം പകരുന്നു.
എഡിറ്റര്‍വി- ടി ശ്രീജിത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര, കല- ഷെബിരാലി, കോസ്റ്റ്യൂം ഡിസൈനര്‍- രാധാകൃഷ്ണന് മങ്ങാട്, മേക്കപ്പ്- സജി കൊരാട്ടി, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര, അസോസിയേറ്റ് ഡയറക്ടര്‍- ഷെഹിന് ഉമ്മര്‍, പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍- ടോമി വര്‍ഗ്ഗീസ്, അസിസ്റ്റന്റ് ഡയറക്ടര്‍- കൃഷ്ണകുമാര്‍ ഭട്ട്, പി.ജെ.യദുകൃഷ്ണ, അനന്ദു പ്രകാശ്, ഡിസൈന്‍- സത്യന്‍സ്.
- എ എസ് ദിനേശ്.
Online PR - CNA.