CNA
കൊച്ചി:
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, വിനായകന്, ദിലീപ് പോത്തന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്യുന്ന 'പട' മാര്‍ച്ച് പത്തിന് തിയേറ്ററുകളില്‍ എത്തും.
ഷൈന്‍ ടോം ചാക്കോ, റ്റി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാര്‍, ആദത്ത് ഗോപാലന്, സാവിത്രി ശ്രീധരന്, ജോര്‍ജ്ജ് ഏലിയ, സുധീര്‍ കരമന, സിബി തോമസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ 'പട'യില്‍ വിവിധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൂടാതെ അര്ജുന് രാധാകൃഷ്ണന്, ദാസന് കൊങ്ങാട്, വിവേക് വിജയകുമാരന്‍ എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്. മെഹ്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- സമീര്‍ താഹിര്‍, സംഗീതം- വിഷ്ണു വിജയ്, എഡിറ്റിംഗ്- ഷാന്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, മേക്കപ്പ്- ആര് ജി വയനാടന്‍, സൗണ്ട് റെക്കോര്‍ഡിംഗ്- പ്രമോദ് തോമസ്, സൗണ്ട് ഡിസൈനര്‍- അജയന് അടാട്ട്, പ്രൊഡക്ഷന്‍ സൗണ്ട് റെക്കോഡിസ്റ്റ്- ഇഷാ കുശ്വാഹ, ഗാനരചന & ഗാനങ്ങള്‍- വിനു കിടച്ചുളന്‍, ബിന്ദു ഇരുളം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രേംലാല്‍ കെ.കെ., കെ രാജേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബാദുഷ, അസോസിയേറ്റ് ഡയറക്ടര്‍- സുധ പദ്മജ ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുധര്‍മന്‍ വള്ളിക്കുന്ന്, പ്രതാപന് കല്ലിയൂര്‍, എസ്സാന്‍ കെ എസ്തപ്പാന്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, വിഎഫ്എക്സ്- ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈന്‍സ്- ഓള്‍ഡ്മോങ്സ്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com