CNA
കൊച്ചി:
കുഞ്ചാക്കോ ബോബന്, വിനായകന്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന 'പട'യുടെ ട്രെയിലര്‍ പുറത്ത്.
കമല്‍ കെ.എം സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്.മെഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് 'പട' നിര്‍മ്മിക്കുന്നത്.
വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രകാശ് രാജ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി.രവി, അര്ജുന് രാധാകൃഷ്ണന്, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്, കനി കുസൃതി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ 25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും ഇന്ത്യ മുഴുവന്‍ ചര്‍ച്ച ആവുകയും ചെയ്ത ഒരു അസാദാരണ സംഭവത്തെ ആസ്പദമാക്കിയാണ് 'പട' ഒരുക്കിയിരിക്കുന്നത്.
ഒരു സസ്പെന്‍സ് ത്രില്ലര്‍ മൂവി എന്നുകൂടി ഈ സിനിമയെ വിശേഷിപ്പിക്കാം.
'അന്നയും റസുലും', 'നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി', 'ഓം ശാന്തി ഓശാന', 'കുഞ്ഞിരാമായണമം', 'എസ്ര', 'ഗോദ' തുടങ്ങിയ പ്രേഷക മനസില്‍ ഇടം നേടിയ സിനിമകള്‍ സമ്മാനിച്ച E4 എന്റര്‍ടെയിന്‍മെന്റ് ആണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
'ഐഡി' എന്ന ചിത്രത്തിന് ശേഷം കെ എം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പട'.
ഛായാഗ്രഹണം- സമീര്‍ താഹിര്‍, എഡിറ്റിംഗ്- ഷാന്‍ മുഹമ്മദ്, ആശയം- സി വി സാരഥി, കമല്‍ കെ എം, നിര്‍മ്മാണ നിയന്ത്രണം- ബാദുഷ, സംഗീതം- വിഷ്ണു വിജയ്, കലാസംവിധാനം- ഗോകുല്‍ദാസ്, വേഷസംവിധാനം- സ്റ്റെഫി സേവ്യര്‍, ചമയം- ആര് ജി വയനാടന്‍, ശബ്ദ മിശ്രണം- പ്രമോദ് തോമസ്, ശബ്ദ സംവിധാനം- അജയന് അടാട്ട്, ശബ്ദ ലേഖനം- ഇഷ കുഷ്വാഹ്, ഗാനരചന, ആലാപനം- വിനു കിടിച്ചുലന്‍, ബിന്ദു ഇരുളം, നിര്‍മ്മാണ മേല്‍നോട്ടം- പ്രേംലാല്‍ കെ കെ, കെ രാജേഷ്, സഹസംവിധാനം- സുധ പദ്മജ ഫ്രാന്‍സിസ്, നിര്‍മ്മാണ നിര്‍വഹണം- സുധര്‍മന്‍ വള്ളിക്കുന്ന്, പ്രതാപന് കല്ലിയൂര്‍, എസ്സാന്‍ കെ എസ്തപ്പാന്, നിറം- ലിജു പ്രഭാകര്‍,വി എഫ് എക്സ്- ഡിജിറ്റല്‍ ടര്‍ബോ മീഡിയ, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, ട്രെയ്ലര്- കട്ട് ചമന്‍ ചാക്കോ.
Online PR - CinemaNewsAgency.Com