സി എന്‍ എ
കൊച്ചി:
അഭിനയം അതൊരു കലയാണ്. ഒരു കുഞ്ഞു നുണ പറയുമ്പോള്‍ പോലും നമ്മള് അതി ഭീകരമായി ഒക്കെ അഭിനയിച്ച് വിശ്വസിപ്പിക്കുന്നു. അഭിനയിക്കാന്‍ ഉള്ള കഴിവ് നമുക്ക് ഒക്കെ ഉണ്ട് പക്ഷേ അഭിനയിച്ചു ഫലിപ്പിക്കാനോ...???
അത് അത്ര എളുപ്പമല്ല എന്നാല്‍ നമ്മുടെ ഒക്കെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന അഭിനയ കലയെ വേണ്ട ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിനുക്കിയെടുക്കാന്‍ ഒരാളുണ്ടെങ്കിലോ?
അങ്ങനെ ഒരവസരമാണ് 'പടക്കളം' സ്ക്രീന്‍ ആക്ടിങ് വര്‍ക്ഷോപ്പ്. നിങ്ങളുടെ കഴിവുകളെ മിനുക്കിയെടുത്ത് നാളത്തെ താരമാക്കാന്‍ പടക്കളം നിങ്ങളെ ക്ഷണിക്കുകയാണ്.
സൗത്ത് ഇന്ത്യന്‍ സിനിമ മേഖലയിലെ പ്രശസ്ത ആക്ടിങ്ങ് ഗ്രൂമിങ്ങ് ടീമായ 'പടക്കളം' ഏറെ വ്യത്യസ്തതകളോടെയാണ് പതിമൂന്നാമത് ഫിലിം ആക്ടിങ്ങ് ക്യാമ്പിന് വേദിയൊരുക്കുന്നത്.
'ഹാപ്പി സര്‍ദാര്‍', 'കക്ഷി അമ്മിണിപ്പിള്ള', 'തട്ടാശ്ശേരിക്കൂട്ടം', 'പ്രകാശന് പറക്കട്ടെ', 'ഇരുവഴി താണ്ടി' എന്നിങ്ങനെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ എഴുപതോളം ചിത്രങ്ങള്‍ക്ക് വേണ്ടി ഗ്രൂമിങ്ങ് ചെയ്ത മികച്ച സംഘമാണ് 'പടക്കളം'.
ഒപ്പം ഇന്ത്യന്‍ പ്രേക്ഷകസമൂഹത്തിന്റെ ഒരുപാട് പ്രിയതാരങ്ങള്ക്ക് വേണ്ടി വ്യക്തിപരമായ ഗ്രൂമിങ്ങ് സെഷനുകളും ഇക്കൂട്ടര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
നീണ്ട ആറ് വര്‍ഷങ്ങളുടെ മികവുറ്റ അഭിനയപരിശീലന കാലയളവിനുള്ളില്‍ ഏകദേശം രണ്ടായിരത്തോളം പ്രതിഭകള്‍ക്ക് അഭിനയമികവിന്റെ ബാലപാഠങ്ങള്‍ പകര്ന്നുകൊടുക്കാനായതിന്റെ സന്തോഷത്തിലാണ് നവജിത് നാരായണനും സംഘവും.
'പടയൊരുക്കാന്‍ ഞങ്ങള്‍ റെഡിയാണ്....
നിങ്ങളുടെ കയ്യിലുള്ള ആയുധത്തിന് മൂര്‍ച്ചയുണ്ടോ ഇല്ലയൊയെന്നു തിരിച്ചറിയാം...
ശക്തിയേറിയതും മൂര്‍ച്ചയുള്ളതുമാണ് നിങ്ങളുടെകയ്യിലുള്ളതെങ്കില് കളത്തിലിറക്കാന്‍ ഞങ്ങള്‍ തയ്യാറാണ് വാ... നമുക്കൊന്നു പയറ്റിനോക്കാം.
പടവെട്ടാന്‍ ഒരുങ്ങിയ പടക്കളത്തിലേക്ക് നിങ്ങള്‍ക്കും വരാം... പടക്കളത്തിന്റെ സ്ക്രീന്‍ ആക്ടിങ് വര്‍ക്ഷോപ്പിലേക്ക്'.
@ Kochi, on 2021 October 18, 19 & 20.
For More details & Registration Contact:
Ph: 09497778356, 09567614004