എംഎം കമ്മത്ത്
കൊച്ചി:
'അഭിനയം' എന്നത് അഭിനയിക്കാനുള്ള കഴിവിന് പുറമെ വേറെയും ചില കഴിവുകള്‍ ആവശ്യമാണെന്ന ബോദ്ധ്യം നിങ്ങള്‍ക്കുണ്ടോ? എങ്കിലിനി ഒന്നും നോക്കണ്ട, ചുരം കയറിക്കോ വയനാട്ടിലേക്ക്, ഒരു ടോട്ടല്‍ ആക്ടിങ്ങ് കം സെല്‍ഫ് എക്സ്പ്ലോറേഷന്‍ അനുഭവത്തിനായി.
സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയിലെ പ്രശസ്ത ആക്ടിങ്ങ് ഗ്രൂമിങ്ങ് ടീമായ 'പടക്കളം' ഏറെ വ്യത്യസ്തതകളോടെ പതിനൊന്നാമത് ഫിലിം ആക്ടിങ്ങ് ക്യാമ്പിന് വയനാട്ടില്‍ വേദിയൊരുക്കുകയാണ്.
'ഹാപ്പി സര്‍ദാര്‍', 'കക്ഷി അമ്മിണിപ്പിള്ള', 'തട്ടാശ്ശേരിക്കൂട്ടം', 'പ്രകാശന് പറക്കട്ടെ', 'ഇരുവഴി താണ്ടി' എന്നിങ്ങനെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ എഴുപതോളം ചിത്രങ്ങള്‍ക്ക് വേണ്ടി ഗ്രൂമിങ്ങ് ചെയ്ത മികച്ച സംഘമാണ് 'പടക്കളം'. ഒപ്പം ഇന്ത്യന്‍ പ്രേക്ഷകസമൂഹത്തിന്റെ ഒരുപാട് പ്രിയതാരങ്ങള്ക്ക് വേണ്ടി വ്യക്തിപരമായ ഗ്രൂമിങ്ങ് സെഷനുകളും ഇക്കൂട്ടര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
നീണ്ട ആറ് വര്‍ഷങ്ങളുടെ മികവുറ്റ അഭിനയപരിശീലന കാലയളവിനുള്ളില്‍ ഏകദേശം രണ്ടായിരത്തോളം പ്രതിഭകള്‍ക്ക് അഭിനയമികവിന്റെ ബാലപാഠങ്ങള്‍ പകര്ന്നുകൊടുക്കാനായതിന്റെ സന്തോഷത്തിലാണ് നവജിത് നാരായണനും സംഘവും.
അഭിനയത്തിന്റെ നൂതന സാദ്ധ്യതകള്‍ പരീക്ഷിക്കുന്ന തരത്തില്‍ തന്നെയാണ് വയനാട് ക്യാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. പകലും രാത്രിയും ഒരുപോലെ ക്രിയാത്മകവും, പരീക്ഷണാത്മകവുമായ രീതിയില്‍ ഉപയോഗിച്ചുകൊണ്ട് തന്നെയായിരിക്കും ക്യാമ്പ് ഒരുങ്ങുക.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെയും സാമൂഹിക അകലം ഉള്‍പ്പടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് കൊണ്ടായിരിക്കും ആക്ടിങ്ങ് ക്യാമ്പ് നടക്കുക.
'പടക്കളം' ആക്ടിങ്ങ് ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9497778356, 9567614004 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.