സി എന്‍ എ-
ആമ്പല്ലൂര്‍:
പുതുമുഖ അഭിനേതാക്കളെ കേന്ദ്രകഥാപാത്രങ്ങളാക്കി ബിജു മുട്ടത്ത് സംവിധാനം ചെയ്യുന്ന 'പാടം പൂത്ത കാലം' എന്ന സിനിമയുടെ ചിത്രീകരണം ആമ്പല്ലൂരില്‍ ആരംഭിച്ചു. എ.ആര്. ക്രിയേഷന്‍സിന്റെ ബാനറില്‍ ടി എം നൗഷാദ്, സാജു മുട്ടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയില്‍ മുഹമ്മദ് റാഫിയാണ് നായകന്. മിന്‍ഷ കോട്ടയം നായികവേഷം ചെയ്യുന്നു. സ്ഫടികം ജോര്‍ജ്, ലിഷോയ്, ബിനോജ് സോപാനം, ചാര്‍ലി ശിവദാസ്, സുനീഷ് ചന്ദ്രന്, അജീഷ് കോട്ടയം, ഗായത്രി, നീനാ കുറുപ്പ്, കൊളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. 'പാടം പൂത്ത കാലം' ഒരു കുടുംബചിത്രമാണ്. ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണെന്ന് സംവിധായകന് ബിജു മുട്ടത്ത് പറഞ്ഞു. സിനിമയുടെ ചായാഗ്രഹണം മധു മാടശ്ശേരി നിര്‍വഹിക്കുന്നു. ഹോചിമിന്‍ ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. കലാസംവിധാനം- അച്ചൂസ്, മേക്കപ്പ്- ഷൈന്‍, കോസ്റ്റ്യൂം- ബുസി, അസോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് അജിത്ത് കുമാര്‍. 'പാടം പൂത്ത കാലം' തൃശൂര്‍, ആമ്പല്ലൂര്‍, കൊടകര എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാവും.