CNA
കൊച്ചി:
ജാഫര്‍ ഇടുക്കി, കോട്ടയം രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനില്‍ സംവിധാനം ചെയ്യുന്ന 'പാളയം പി സി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര താരങ്ങളായ ഷൈന്‍ ടോം ചാക്കോ, മാലാ പാര്‍വ്വതി എന്നിവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസായി.
സന്തോഷ് കീഴാറ്റൂര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ബിനു അടിമാലി, ഉല്ലാസ് പന്തളം, സുധീര്‍, ഡോക്ടര്‍ സൂരജ്, ജോണ്‍ വര്‍ക്കി, ആന്റണി ഏലൂര്‍, സ്വരൂപ്, പ്രേമദാസ് ഇരുവള്ളൂര്‍, നിയ, മാലാ പാര്‍വതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
റാസ് മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായര്‍ നിര്‍വ്വഹിക്കുന്നു. സത്യചന്ദ്രന് പോയില് കാവ്, വീജിലേഷ് കുറുവാലൂര്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ജ്യോതിഷ് ടി കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോക്ടര്‍ സൂരജ് ജോണ്‍ വര്‍ക്കി എന്നിവരുടെ വരികള്‍ക്ക് സാദിഖ് പന്തലൂര്‍ സംഗീതം പകരുന്നു. ഷഹബാസ് അമന്, സിതാര കൃഷണകുമാര്‍, അജിത്ത് നാരായണന്, വര്‍ഷ വിനു എന്നിവരാണ് ഗായകര്‍.
എഡിറ്റിംഗ്- രഞ്ജിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഡോക്ടര്‍ സൂരജ് ജോണ്‍ വര്‍ക്കി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ആന്റണി ഏലൂര്‍, കല- സുബൈര്‍ സിന്ധഗി, മേക്കപ്പ്- അനീസ് മുഹമ്മദ്, വസ്ത്രാലങ്കാരം- കുക്കു ജീവന്, സ്റ്റില്‍സ്- സലീഖ് എസ് ക്യു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജയപ്രകാശ് തവന്നൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുജിത് അയിനിക്കല്‍.
ലൊക്കേഷന്‍- നിലമ്പൂര്‍, കോഴിക്കോട്, മൈസൂര്‍, വയനാട്. പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com