എ എസ് ദിനേശ്-
കൊച്ചി:
ശ്വേത മേനോന്, നിത്യ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന 'പള്ളിമണി' എന്ന സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 13ന് ആരംഭിക്കും.
ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പ്രശസ്ത താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.
ശ്വേത മേനോന് മുഖ്യ വേഷത്തില്‍ എത്തുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'പള്ളിമണി'.
നായിക പദവിയിലേക്കുള്ള നിത്യ ദാസിന്റെ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം.
കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി, അരുണ്‍ മേനോന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനിയന് ചിത്രശാല നിര്‍വ്വഹിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം കെ വി അനില്‍ എഴുതുന്നു.
ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ് 'പള്ളിമണി' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
നാരായണന്റെ വരികള്‍ക്ക് ശ്രീജിത്ത് രവി സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന് ആലപിച്ച മനോഹരമായ ഗാനവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
കലാസംവിധാനം- സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം- ബ്യൂസി ബി ജോണ്‍, മേക്കപ്പ്- പ്രദീപ് വിധുര, എഡിറ്റിംഗ്- ആനന്ദു എസ് വിജയി, സ്റ്റില്‍സ്- ശാലു പേയാട്, ത്രില്‍സ്- ഗെരോഷ്, പ്രൊജക്റ്റ് ഡിസൈനര്‍- രതീഷ് പല്ലാട്ട്, അനുകുട്ടന്, ജോബിന് മാത്യു, ഡിസൈനര്‍- സേതു ശിവാനന്ദന്.
ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ് നാല്പത് ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന മൂന്നു നിലകളുള്ള പള്ളി.
ചിത്രാഞ്ജലിയില്‍ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ഈ ബ്രഹ്മാണ്ഡ സെറ്റില്‍ ഡിസംബര്‍ പതിമൂന്നിന് ചിത്രീകരണം ആരംഭിക്കും.
PRO- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com