CNA
കൊച്ചി:
'പാനിക് ഭവാനി' എന്ന സിനിമ ഇറങ്ങുന്നതിന് മുന്‍പ് ആ ചിത്രത്തിലെ പാട്ട് വലിയ തരംഗം സൃഷ്ടിച്ചിരിക്കയാണ്.
ഈ ചിത്രത്തിലെ 'കവിളൊന്നു തുടുക്കുമ്പോള്‍...' എന്നാരംഭിക്കുന്ന പ്രണയ ഗാനം, മൂന്നു ലക്ഷത്തിലധികം പേരാണ് ഇരുപതു ദിവസം കൊണ്ട് കണ്ടിരിക്കുന്നത്.
സംവിധായകന് സൂരജ് സൂര്യ തന്നെയാണ് നായകന്. നായിക ശേഷിക. രണ്ടു പേരും ചേര്‍ന്നാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിട്ടുള്ളത്. സൂരജ് സൂര്യയുടെ വരികള്‍ക്ക് അജിത് ഏലൂര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.
കേരളത്തില്‍ ജീവിക്കുന്ന പാവപ്പെട്ട തമിഴ് കുടുംബത്തിന്റെ കഥ പറയുന്ന 'പാനിക് ഭാവാനി' മലയാളത്തിന് സമ്മാനിക്കുന്ന ഒരു പുതു താരമാണ് സൂരജ് സൂര്യ.
സുരജ് സൂര്യയുടെയും ശേഷികയുടെയും പാട്ടിലെ റൊമാന്റിക് രംഗങ്ങള്‍ ആരെയും വശീകരിക്കുന്ന വിധത്തിലാണ് അവതരിപ്പിക്കുന്നത്.
ഫോര്‍ കെ പ്ലസ് മൂവീസ് ഒടിടിയിലൂടെ 'പാനിക് ഭവാനി' പ്രേക്ഷകരുടെ മുന്നിലെത്തും.
ബേബി സായൂജ്യ, സൂരജ് സൂര്യ, ശേഷിക, രാംജിത് , ജോസ്,നീനു,ഷീല നായര്‍, സുധീഷ്,ഷിഫാസ്, അജാസ്, സജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍ സൂരജ് സൂര്യ സംവിധാനം ചെയ്യുന്ന 'പാനിക് ഭവാനി' എന്ന സസ്പന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.
കേരളത്തില്‍ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഢനങ്ങള്ക്കെതിരെയാണ് ചിത്രം സംസാരിക്കുന്നത്.
ഒരു തമിഴ് പാട്ടും ഒരു മലയാളം പാട്ടും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഛായാഗ്രഹണം നൗഷാദ് ചെട്ടിപ്പടി നിര്‍വ്വഹിക്കുന്നു.
സൂരജ് സൂര്യ, സുന്ദര്‍ കോയമ്പത്തൂര്‍ എന്നിവരുടെ വരികള്‍ക്ക് അജിത് ഏലൂര്‍ സംഗീതം പകരുന്നു.
എഡിറ്റിംങ്, വിഎഫ്എക്സ്- അരുണ്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഫാസ് ഹുസൈന്, കല- അര്ജ്ജുന് രാവണ, മേക്കപ്പ്- നീനു പയ്യാനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എസ് ഗോവിന്ദ് രാജ്, പോസ്റ്റര്‍ ഡിസൈന്‍-അരുണ്‍.
സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനം മാനസിക രോഗികള്‍ക്കുളള ശാന്തി ഭവന് നിര്‍മാണത്തിന് മാറ്റി വെയ്ക്കുമെന്ന് സംവിധായകന് സൂരജ് സൂര്യ പറഞ്ഞു.
Online PR - CinemaNewsAgency.Com